india

ത്രിവര്‍ണ പതാകയ്ക്കൊപ്പം കാവി പതാക ഉയര്‍ത്താന്‍ ശ്രമം; തടഞ്ഞ് പൊലീസ്

By webdesk11

August 15, 2023

സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാകയ്‌ക്കൊപ്പം കാവി പതാക ഉയര്‍ത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. കര്‍ണാടകയിലെ ബല്ലേഗാവി ജില്ലയിലെ നിപാനിയിലാണ് സംഭവം.

രണ്ടു മുന്‍സിപ്പാലിറ്റി കോര്‍പ്പറേറ്റര്‍മാരും അണികളും മുന്‍സിപ്പാലിറ്റി കെട്ടിടത്തിലാണ് കാവി പതാക ഉയര്‍ത്താന്‍ ശ്രമിച്ചത്.

ബിജെപി എംഎല്‍എ ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു സംഭവം. ദേശീയ പതാകക്കൊപ്പം അതേ കൊടിമരത്തിലാണ് കാവി പതാക ഉയര്‍ത്താന്‍ ശ്രമിച്ചത്. എന്നാല്‍ പൊലീസെത്തി ഇവരെ തടയുകയും പ്രവര്‍ത്തിയില്‍ നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു.