ആവശ്യമായ സാധനങ്ങള്‍:
- കടലപ്പൊടി – 2 കപ്പ്
- മൈദ പ്പൊടി – 2 കപ്പ്
- മുട്ട – 2 എണ്ണം.
- മല്ലിച്ചപ്പ് രണ്ട് തണ്ട്
- പച്ചമുളക് – 2/3 എണ്ണം
- ഇഞ്ചി. കൊതിയാരിഞ്ഞത്
- വലിയ ഉള്ളി 1 എണ്ണം
- മുളക്‌പൊടി 1/4 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി.1/4 ടീസ്പൂണ്‍
- ഗരം മസാല പൊടി – ഒരു നുള്ള്
- കറിവേപ്പില – 2 തണ്ട്
- ഉപ്പ് പാകത്തിന്
ഉണ്ടാക്കുന്നവിധം:
മൈദയും കടലടപ്പൊടിയും ഉപ്പും ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിച്ചപ്പ്, ഇവ അരിഞ്ഞതും മുട്ട പുഴുങ്ങി ചെറുതായി മുറിച്ചതും മുളകുപൊടി, മഞ്ഞള്‍പൊടി, ഗരം മസാലയും കൂടി നന്നായി കുറച്ചു വെള്ളവും ചേര്‍ത്ത് കുഴച് ഉരുളകളാക്കി വെളിച്ചെണ്ണയില്‍ ഇട്ടു പൊരിച്ചു കോരുക.