Food

മുട്ട കബാബ്

By Manya

March 09, 2026

അവശ്യസാധനങ്ങള്‍:

1) മുട്ട പുഴുങ്ങിയത് – 4എണ്ണം 2) സവാള 3എണ്ണം 3) പച്ചമുളക് -2 എണ്ണം 4) ഇഞ്ചി -ഒരു ചെറിയ കഷ്ണം 5) വെളുത്തുള്ളി – 8 അല്ലി 6) കറിവേപ്പില -2 തണ്ട് 7) മല്ലിച്ചപ്പ് – 2 തണ്ട് 8) മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍ 9) കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍ 10) മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍ 11) ഉപ്പ് പാകത്തിന് 12) മൈദ 8 പൂരിയുണ്ടാക്കാന്‍ ആവശ്യത്തിന് 13) അരിപ്പൊടി 1/2 കപ്പ്

ഉണ്ടാക്കുന്ന വിധം:

3 മുതല്‍ 7 വരെയുള്ള സാധനങ്ങള്‍ പൊടിയായി അരിഞ്ഞെടുക്കുക. സവാള കനം കുറഞ്ഞു അരിയുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കൊത്തിയരിഞ്ഞ ചേരുവകള്‍ നന്നായി വഴറ്റുക. ശേഷം സവാള ചേര്‍ത്ത് നന്നായി വഴറ്റുക. 7 മുതല്‍ 10 വരെയുള്ള പൊടികള്‍ കൂടി ചേര്‍ത്ത് ചെറിയ തീയില്‍ പാകത്തിനു ഉപ്പും ചേര്‍ത്ത് വഴറ്റി വാങ്ങിവെക്കാം. പുഴുങ്ങിയ മുട്ട നീളത്തില്‍ മുറിച്ചെടുക്കുക. മുട്ടയുടെ മഞ്ഞകരു കൈകൊണ്ടു പിടിച്ചു മാറ്റി വെച്ച കൂട്ടില്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. മൈദ ചപ്പാത്തിക്കു കുഴക്കുന്നപോലെ കുഴച്ചു പൂരി പരത്തി മുട്ടയില്‍ കൂട്ട് നിറച്ചു പുരിയില്‍ പൊതിഞ്ഞു കൈകൊണ്ടു മുട്ടയുടെ അകൃതിയില്‍ ഉരുട്ടിയെടുക്കുക ശേഷം അരിപ്പൊടിയില്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് അതില്‍ മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.