ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂണ്‍ 6 വെള്ളിയാഴ്ച. സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് അധികൃതരുടെ പ്രഖ്യാപനം. ഒമാനിലും മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ബലി പെരുന്നാള്‍ ജൂണ്‍ 6 വെള്ളിയാഴ്ചയായിരിക്കുമെന്ന് ഒമാന്‍ മതകാര്യ മന്താലയം അറിയിച്ചു
ജൂണ്‍ 5 വ്യാഴാഴ്ച ഹജ്ജ് കര്‍മ്മങ്ങളിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം നടക്കും. ജൂണ്‍ 4 ബുധനാഴ്ച ഹാജിമാര്‍ മിനായിലേക്ക് പുറപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇതിനോടകം മക്കയിലെത്തിയിട്ടുണ്ട്.
ബലി പെരുന്നാള്‍ പ്രമാണിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈദ് നമസ്‌കാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.