News

ഹുബ്ബുല്‍ എമറാത്ത്” അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 27ന് പെരുന്നാള്‍ ആഘോഷം

By Manya

May 26, 2026

അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ (ഐഐസി) സംഘടിപ്പിക്കുന്ന ”ഹുബ്ബുല്‍ എമറാത്ത് – ഈദ് അല്‍ അദ്ഹാ സാംസ്‌കാരിക പരിപാടി” മേയ് 27 ന് വൈകിട്ട് 7 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ അസിന്‍ വെള്ളില, കീര്‍ത്തന സബരീഷ്, സന്ധ്യ വിജയന്‍ എന്നിവരുള്‍പ്പെടെ നിരവധി കലാകാരന്‍മാര്‍ അണിനിരക്കുന്ന സംഗീത – കലാപരിപാടികളും അരങ്ങേറും.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കുടുംബങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, നേതാക്കള്‍, കലാസ്വാദകര്‍ തുടങ്ങി ആയിരത്തിലധികം പേര്‍ ആഘോഷങ്ങളില്‍ പങ്കാളികളാകും. ഈദ് അല്‍ അദ്ഹായുടെ സ്‌നേഹവും ഐക്യവും പങ്കിടുന്ന വേദിയായി പരിപാടി മാറുമെന്ന് ഐഐസി ഭാരവാഹികള്‍ അറിയിച്ചു.

എല്ലാ പ്രവാസി മലയാളികളെയും കുടുംബസമേതം പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.