കാട്ടാക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നതപ്രദര്‍ശനം നടത്തുകയും ചെയ്ത കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് എട്ടര വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ച് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ്. രമേഷ്‌കുമാര്‍. കള്ളിക്കാട് മൈലക്കര രണ്ടാംതോട് എം.എസ് ഭവനില്‍ മേരിദാസിനെയാണ് (59) കോടതി ശിക്ഷിച്ചത്.
പിഴനല്‍കിയില്ലെങ്കില്‍ ആറ് മാസം അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിയില്‍ വ്യക്തമാക്കി. നെയ്യാര്‍ഡാം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.