india

അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ സൂര്യാതപമേറ്റ് എട്ടു പേര്‍ മരിച്ചു

By webdesk11

April 17, 2023

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത അവാര്‍ഡ് ദാന ചടങ്ങിലെത്തിയ എട്ടുപേര്‍ സൂര്യതാപമേറ്റു മരിച്ചു. 24 പേര്‍ ചികിത്സയിലാണ്. നവി മുംബൈയിലെ ഗാര്‍ഗറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

ഗാര്‍ഗറിലെ തുറന്ന ഗ്രൗണ്ടില്‍ രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നടന്ന ചടങ്ങില്‍ 20 ലക്ഷത്തിലധികം പേരാണ് എത്തിയത്. 42 ഡിഗ്രി ചൂടില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന് പലരും ചര്‍ദ്ദിക്കുകയും ബോധരഹിതരാവുകയും ചെയ്തു. ഇതിനിടയില്‍ സൂര്യതാപമേറ്റ ആളുകളെ ആശുപത്രിയില്‍ എത്തിച്ചു.

അതേസമയം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.