kerala

കോഴിക്കോട് സ്‌കൂള്‍വാനിടിച്ച് എട്ടുവയസ്സുകാരി മരിച്ചു

By webdesk14

March 13, 2025

കോഴിക്കോട് ∙ കുണ്ടായിത്തോട് സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരി അതേ വാഹനം ഇടിച്ചു മരിച്ചു. ചെറുവണ്ണൂർ വെസ്റ്റ് എഎൽപി സ്കൂൾ വിദ്യാർഥിനിയും നല്ലളം സ്വദേശി വി.പി. ഹഫ്സലിന്റെ മകളുമായ സൻഹ മറിയം (8) ആണ് മരിച്ചത്. കുട്ടിയെ ഇറക്കിയ ശേഷം വാൻ പിന്നോട്ട് എടുത്തപ്പോൾ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ വാൻ കയറിയെന്നാണ് വിവരം. കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഉമ്മ: സുമയ്യ.