crime

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് എന്‍.ഐ.എ ഏറ്റെടുത്തു: ഷാരൂഖ് സെയ്ഫിയെ വിയ്യൂരിലേക്ക് മാറ്റും

By webdesk13

April 18, 2023

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യക വിജ്ഞാപന പ്രകാരമാണ് കൊച്ചി യൂണിറ്റ് അന്വേഷണം ഏറ്റെടുത്തത്. കൊച്ചി യൂണിറ്റ് എ.എസ്.പി സുഭാഷ് അന്വേഷണം ഏറ്റെടുക്കുകയും എന്‍.ഐ.എ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുകയും ചെയ്തു.

ഡല്‍ഹി, മഹാരാഷ്ട അടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേസ് വ്യാപിപ്പിക്കേണ്ട സാഹചര്യമമുണ്ടെന്നാണ് എന്‍.ഐ.എയുടെ അന്വേഷണ പരിധിയില്‍ വരും.

കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫിക്കെതിരെ രണ്ട് മുമ്പാണ് സംസ്ഥാന പൊലീസ് യു.എ.പി.എ ചുമത്തി പ്രത്യക റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഇതോടെയാണ് എന്‍.ഐ.എ അന്വേഷണത്തിന് വഴിയൊരുങ്ങിയത്.