kerala

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ്: ഐജി പി. വിജയന് സസ്‌പെന്‍ഷന്‍

By webdesk13

May 18, 2023

ഐ.ജി പി. വിജയനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയതിനാണ് നടപടി.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആഴ്ചകള്‍ക്ക് മുമ്പ് തീവ്രവാദ വിരുദ്ധസേനയുടെ തലപ്പത്തുനിന്ന് പി.വിജയനെ സ്ഥലം മാറ്റിയിരുന്നു. എഡിജിപിക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യാന്‍ പി. വിജയന്‍ ഐപിഎസിന് നിര്‍ദേശവും നല്‍കി. കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയ്ക്കാണ് തീവ്രവാദ വിരുദ്ധസേനയുടെ ചുമതല നല്‍കിയത്.