kerala

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികക്ക് പരിക്ക്

By nazmiya nazreen

January 27, 2025

അതിരപ്പിള്ളി: വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികക്ക് പരിക്കേറ്റു. പെരിയസ്വാമിയുടെ ഭാര്യ അന്നലക്ഷ്മിക്കാണ്(67 ) ആക്രമണത്തില്‍ പരിക്കേറ്റത്. ഈടിആര്‍ എസ്റ്റേറ്റ് പരിസരത്ത് ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

അര്‍ദ്ധരാത്രിയില്‍ ലയത്തിന് സമീപത്തുള്ള റേഷന്‍ കടയില്‍ നിന്നും അരി കഴിക്കാനെത്തിയ കാട്ടാനയുടെ ശബ്ദം കേട്ട് വയോധിക വീടിന് പുറത്തിറങ്ങിയപ്പോള്‍ ആണ് ആക്രമണം. സംഭവത്തില്‍ അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിന് പരിക്കേറ്റിട്ടുണ്ട്.