india

ഉപതിരഞ്ഞെടുപ്പുകളില്‍ സമ്മിശ്രലീഡ്

By Test User

November 06, 2022

ആറ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും ശിവസേനക്കും ആര്‍.ജെ.ഡിക്കും ലീഡ്.

ബീഹാറിലെ മൊകാമാ സീറ്റ് ആര്‍.ജെ.ഡി വീണ്ടെടുത്തു. ബി.ജെ.പി സ്ഥാനാര്‍ഥിയെയാണ് പരാജയപ്പെടുത്തിയത്. ബി.ജെ.പിയുമായുള്ള ബന്ധം നിതീഷ്‌കുമാര്‍ ഉപേക്ഷിച്ചതിന് ശേഷമാണ് ഈ വിജയം.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കാണ് ലീഡ്. തെലങ്കാനയില്‍ 4 സീറ്റുകളില്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം. ഒഡീഷയിലെ ധാംനഗറിലും ബി.ജെ.പിക്കാണ് ലീഡ്.