kerala

തിരഞ്ഞെടുപ്പ് ചട്ടലംഘനം: ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

By web desk 1

March 31, 2021

ആലപ്പുഴ: കായംകുളം നിയോജകമണ്ഡലത്തിലെ 77ാം നമ്പര്‍ പോളിംഗ് ബൂത്ത് പരിധിയില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ പോസ്റ്റല്‍ ബാലറ്റ് വിതരണത്തിനായി എത്തിയ സമയത്ത് കായംകുളം വില്ലേജ് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് നമ്പര്‍ 1596ലെ കളക്ഷന്‍ ഏജന്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് കളക്ഷന്‍ ഏജന്റ് സുഭാഷ് സി എസ്സിനെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു് ജില്ലാ കളക്ടര്‍ ഉത്തരവായി. വരണാധികാരി മുഖേന അന്വേഷണം നടത്തി ലഭിച്ച റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി. പെന്‍ഷന്‍ വിതരണം നടത്തിയ സമയം ഉദ്യോഗസ്ഥന്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി പെരുമാറി എന്ന പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് വീഡിയോയും വരണാധികാരിയുടെ റിപ്പോര്‍ട്ടും പരിശോധിച്ചതില്‍ 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 129 ന്റെ ചട്ടലംഘനം നടത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ജില്ല കളക്ടറുടെ ഉത്തരവില്‍ പറയുന്നു.