ന്യൂഡൽഹി : കഴിഞ്ഞ ദിവസം നടന്ന ഡൽഹി ജെ എൻ യു , പോണ്ടിച്ചേരി സർവകലാശാലകളിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞടുപ്പ് ഫലം എ ബി വി പി യുടെ വിദ്യാർത്ഥി വിരുദ്ധനയങ്ങൾക്കും ധാർഷ്ട്യത്തിനും ഏറ്റ കനത്തതിരിച്ചടിയാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു .കേന്ദ്ര സർക്കാരിൻ്റെ അധികാരം ദുരുപയോഗം ചെയ്ത് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി തെരഞ്ഞടുപ്പ് ആട്ടിമറിക്കാൻ തുടക്കം മുതൽ എ ബി വി പി ശ്രമിച്ചു, എന്നാൽ രാഷ്ട്രത്തിൻ്റെ മതേതര പാരമ്പര്യത്തെ വർഗീയതയുടെ കാവി അണിയിക്കാനുള്ള എബിവിപി അജണ്ടക്ക് എതിരെ വിദ്യാർഥികൾ ഒന്നിച്ച് നിന്നതിന്റെ ഫലമാണ് തെരഞ്ഞടുപ്പിൽ പ്രതിഫലിച്ചതെന്നും സാജു പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ മുന്നണിക്ക് ശക്തി പകരാൻ എം എസ് എഫ് പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ദേശീയതലത്തിൽ മതേതര വിദ്യാർഥി മുന്നണി പടുത്തുയർത്തുന്നതിന് ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി വിജയിച്ച എം എസ് എഫ് പ്രതിനിധികളായ ഫിദ, നിഹാൽ എന്നിവരെ എം എസ് എഫ് ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.