തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശബരിമല വിഷയം കാരണമായിട്ടില്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ. പരാജയപ്പെടാനുള്ള ഒരു കാരണം ശബരിമലയുമായി ബന്ധപ്പെട്ട വിവാദമാണെന്ന് സിപിഐ നേതാവ് പി.സന്തോഷ്‌കുമാര്‍ എംപി പറഞ്ഞു. അറസ്റ്റിലായ പത്മകുമാറിനെതിരെ സിപിഎം നേരത്തേ നടപടിയെടുക്കണമായിരുന്നെന്നും വെള്ളാപ്പള്ളിയുടെ പ്രചാരണം സമുദായ സൗഹാര്‍ദത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും സന്തോഷ്‌കുമാര്‍ പറഞ്ഞു. കേരളത്തിലും എസ്ഐആര്‍ വരുമ്പോഴുണ്ടാകുന്ന സാഹചര്യവും സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ചില നേതാക്കളുടെ പ്രസ്താവനകളും മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആഷ്‌നക്കുണ്ടാക്കിയതായും സന്തോഷ് കുമാര്‍ എംപി കൂട്ടിച്ചേര്‍ത്തു.