kerala

തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടില്ല: കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ മുകേഷിനും ഇ.പി ജയരാജനും രൂക്ഷ വിമർശനം

By webdesk13

June 21, 2024

തെരഞ്ഞെടുപ്പ് സമയത്ത് ആലസ്യം കാണിച്ചെന്നും പ്രചരണങ്ങളില്‍ വേണ്ടത്ര പങ്കാളിത്തമുണ്ടായില്ലെന്നും ചുണ്ടിക്കാണിച്ച് മുകേഷിനേയും ഇ.പി ജയരാജനേയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ്.

സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പ്രവര്‍ത്തനം മോശമായിരുന്നെന്നും പാര്‍ട്ടി തീരുമാനിച്ചതുപോലെ പ്രവര്‍ത്തനം മുന്നോട്ട് പോയില്ലെന്നുമാണ് മുകേഷിനെതിരെയുള്ള പ്രധാന വിമര്‍ശനം. പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചരണം ഒഴിവാക്കാമായിരുന്നെന്നും അത്തരം പ്രചരണം പ്രേമചന്ദ്രന് ഗുണം ചെയ്‌തെന്നും വിമര്‍ശനമുയര്‍ന്നു.

പ്രകാശ് ജാവഡേക്കറെ കണ്ടെന്ന വോട്ടെടുപ്പ് ദിവസത്തെ പ്രതികരണം തിരിച്ചടിയായെന്നാണ് ഇ.പി ജയരാജനുനേരെയുള്ള പ്രധാന വിമര്‍ശനം. എല്‍ഡിഎഫ് കണ്‍വീനറെ നിയന്ത്രിക്കണം എന്നും ചില നേതാക്കള്‍ ആവശ്യപ്പെട്ടു.

മണ്ഡലത്തിലെ പ്രചരണത്തിന് മുഖ്യമന്ത്രി എത്തിയിട്ടും ന്യൂനപക്ഷ വോട്ടുകള്‍ നേടാനായില്ലെന്നും മുന്നണിയെന്ന നിലയില്‍ മണ്ഡലത്തില്‍ ഐക്യപ്പെടല്‍ ഉണ്ടായില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. സ്വന്തം മണ്ഡലങ്ങളില്‍ പോലും സിപിഐ പ്രവര്‍ത്തിച്ചില്ലെന്ന കുറ്റപ്പെടുത്തലും ഉയര്‍ന്നുവന്നിരുന്നു.