-ദമ്മാം കെഎംസിസി
ദമ്മാം : വിഷലിപ്തമായ പ്രസ്താവനകൾ നടത്തുന്നവരെ ചേർത്ത് പിടിക്കുകയും അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്തതിലൂടെ മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിന് കേരള ജനത നൽകിയ ഷോക് ട്രീറ്റ്മെന്റാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് നുണ്ടായ കനത്ത തിരിച്ചടിക്കും യു ഡി എഫി ന്റെ അഭൂതപൂർവ്വമായ വിജയത്തിനും കാരണമെന്ന് ദമ്മാം കെഎംസിസി വിലയിരുത്തി. കഴിഞ്ഞ ഒൻപതു വർഷക്കാലമായി ഒരു വികസനവും ഇല്ലാത്ത ഒരു കേരളം സമ്മാനിക്കുകയും നികുതി വർദ്ധനവുകൾ മൂലം ജന ജീവിതം ദുസ്സഹമാക്കുകയും ചെയ്തതിന്റെ പ്രതിഷേധമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിലൂടെ പ്രകടമാക്കിയായത്. ഇന്ത്യൻ ജനതയെ പല തട്ടുകളിലാക്കി പരസ്‌പരം പോരടിക്കാൻ പുതുവഴികൾ തേടുന്ന ഫാസിസത്തിനെതിരെ പ്രതികരിക്കാതെ, കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ വിമര്ശിക്കാനാണ് മുഖ്യമന്ത്രി സമയമത്രയും ശ്രമിച്ചത്- അതിനുള്ള മതേതര മനസ്സിന്റെ പ്രതികരണമാണ് ത്രിതല പഞ്ചായത്ത് ഫലം നൽകുന്ന മുന്നറിയിപ്പെന്നും കെഎംസിസി ദമ്മാമിൽ സംഘടിപ്പിച്ച വിജയാരവം പരിപാടി നിരീക്ഷിച്ചു. ചടങ്ങിൽ പ്രസിഡന്റ് സൈനു കുമളി,ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ മഹമൂദ് പൂക്കാട്,സലാം മുയ്യം,മൊയ്‌ദീൻ കെപി, അബ്ദുൽകരീം മുതുകാട്,ഷിബിലി ആലിക്കൽ,അഫ്‌സൽ വടക്കേക്കാട്, സലാഹുദ്ധീൻ കണ്ണമംഗലം,ഷൗക്കത് അടിവാരം സംബന്ധിച്ചു.