ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യ മുന്നണിയുടെ മാര്‍ച്ച് ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് രാവിലെ 11 മണിക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പ്രതിപക്ഷ പാര്‍ട്ടിയെ നേതാക്കളും എംപിമാരും പങ്കെടുക്കും. കര്‍ണാടകയിലെ വോട്ട് കൊള്ളയില്‍ ഡിജിറ്റല്‍ പ്രചാരണവും കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്.
ബിജെപിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തെ കൊല്ലുന്നു എന്ന് ഇന്‍ഡ്യ സഖ്യം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് മാര്‍ച്ചിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തില്‍ മറുപടി നല്‍കാത്ത കമ്മീഷനെതിരെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. നാലു ദിവസങ്ങള്‍ പിന്നിടുമ്പോഴും ആരോപണങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.