ന്യൂഡല്‍ഹി: അടുത്ത പത്ത് വര്‍ഷത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ റെക്കോര്‍ഡ് വില്‍പന കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. സാങ്കേതിക വിദ്യയുടെ പുരോഗതിയും അടിസ്ഥാന സൗകര്യങ്ങളും ഇലക്ട്രിക് വാഹനങ്ങളുടെ ജനപ്രീതി വര്‍ധിപ്പിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് മേധാവി പറഞ്ഞു. പെട്രോളിയം വാഹന വില്‍പനയെ മറികടക്കുന്ന വിധത്തിലാകും ഇലക്ട്രിക് വാഹനങ്ങളുടെ വിപണിനേട്ടം ഉയരുക.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അനുകൂല നടപടികള്‍ വാഹനമാറ്റത്തിന് കാരണമാക്കും. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവും ആളുകളെ മാറിചിന്തിപ്പിക്കുന്നു. പ്രധാജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കല്‍, നികുതിയിനത്തില്‍ ഇളവ് എന്നിങ്ങനെ പ്രോത്സാഹനനടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ അതിവേഗമാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.

നിലവില്‍ പ്രമുഖ കാര്‍ നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനനിര്‍മാണ രംഗത്തേക്ക് തിരിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ സവിശേഷ സാഹചര്യം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുകൂലമാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.