Environment

വളവു തിരിഞ്ഞപ്പോള്‍ ബൈക്കിന് മുന്നില്‍ കാട്ടാന; ഭയന്ന് നിലത്തുവീണ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By webdesk14

January 13, 2023

മൂന്നാര്‍: ബൈക്ക് യാത്രികന്‍ കാട്ടാനയുടെ മുന്നില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൂന്നാര്‍ ആനയിറങ്കലിന് സമീപത്തുവച്ച് ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. മൂന്നാര്‍ ഭാഗത്തു നിന്നും പൂപ്പാറയിലേക്ക് എത്തിയതായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാര്‍. ആനയിറങ്കല്‍ ഡാമിന് സമീപത്തുവച്ചാണ് ഇവര്‍ ആനയുടെ മുന്നിലകപ്പെട്ടത്. ദേശീയപാതയില്‍ വളവു തിരിഞ്ഞ് വരുമ്പോഴാണ് കാട്ടാനയെ മുന്നില്‍ കണ്ടത്. പെട്ടെന്നുള്ള അമ്പരപ്പില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ബൈക്കിലുണ്ടായിരുന്ന ഇരുവരും റോഡിലേക്ക് വീണു. ഇതുകണ്ട ആന ഇവര്‍ക്കരികിലേക്കെത്തി. റോഡിന്റെ മറുവശത്തുണ്ടായിരുന്നവര്‍ ശബ്ദമുണ്ടാക്കിയതൊടെ, ആന റോഡിന്റെ വലതുവശം ചേര്‍ന്ന് നടന്നുപോയി. റോഡില്‍ വീണ ബൈക്ക് യാത്രക്കാര്‍ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു.