തൊടുപുഴ: കൊമ്പനാനയെ ‘ഉമ്മ’ വയ്ക്കാന്‍ ശ്രമിക്കവെ അപകടത്തിലായ യുവാവ്, തന്നെ കുറിച്ച് വന്ന വാര്‍ത്ത കള്ളമെന്ന വിശദീകരണവുമായി രംഗത്ത്. ആന തൂക്കിയെറിഞ്ഞ തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ജിനു ജോണാണ് വാര്‍ത്തക്കെതിരെ ഫെയ്‌സ്ബുക്കില്‍ രംഗത്തു വന്നത്.

തനിക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും പറഞ്ഞാണ് ജിനു തന്റെ ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. തന്റെ കഴുത്തിനോ ശരീരത്തിലെ മറ്റു ഭാഗങ്ങള്‍ക്കോ ഒന്നും പറ്റിയിട്ടില്ലെന്നാണ് ജിനു പറയുന്നത്.

അതേസമയം, സംഭവ ശേഷം യുവാവ് പൊലീസുമായുള്ള സംസാരിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പൊലീസിനോടാണ് സംഭവത്തെകുറിച്ച് വിശദമാക്കുന്ന ജിനുവിന്റെ വീഡിയോയാണിത്. സംഭവ സമയം താന്‍ മദ്യപിച്ചിരുന്നതായി ഇയാള്‍ പോലീസിനോട് പറന്നുണ്ട്്. സംഭവത്തില്‍ തനിക്ക് പരിക്കൊന്നും പറ്റിയിട്ടില്ലെന്നും തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത കള്ളമാണെന്നും ഇയാള്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇനി മേലാല്‍ താന്‍ ആനയുടെ അടുത്ത് പോവില്ലെന്നും പൊലീസിനോട് പറഞ്ഞു.