kerala

ഒറ്റയാന്‍ പിടി സെവനെ മയക്കുവെടി വച്ചു; കൂട്ടിലെത്തിക്കാന്‍ ശ്രമം

By webdesk14

January 22, 2023

പാലക്കാട് ധോണിയില്‍ വര്‍ഷങ്ങളായി നാട്ടുക്കാര്‍ക്കിടയില്‍ ഭീതിപരത്തി വിലസിയിരുന്ന കാട്ടുകൊമ്പന്‍ ‘പിടി7’ നെ മയക്കുവെടി വെച്ചു. ആന മയങ്ങാന്‍ ഏകദേശം 45 മിനിറ്റ് എടുക്കുമെന്നും ഈ സമയം വളരെ നിര്‍ണായകമാണെന്നുമാണ് ദൗത്യസംഘം പറയുന്നത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയാണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്.

ആനയെ കൊണ്ടുവരാനുള്ള ലോറി ധോണി ക്യാമ്പില്‍ നിന്നും പുറപ്പെട്ടു കഴിഞ്ഞു. മുത്തങ്ങയില്‍ നിന്നും വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളും ഇതിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. രണ്ട് കുങ്കികള്‍ രണ്ടു വശത്തു നിന്നു തള്ളുകയും മറ്റൊന്ന് പിന്നില്‍ നിന്ന് ഉന്തിയുമാണ് ലോറിയില്‍ കയറ്റുക.