kerala

മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനകളെ ഉപയോഗിക്കാം; അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്

By webdesk17

November 05, 2024

ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശിപാര്‍ശ ചെയ്ത് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. ആനകളെ ഉപയോഗിക്കാന്‍ മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ പറ്റൂൂയെന്ന് റിപ്പോര്‍ട്ടിലുണ്ട്. സ്വകാര്യ ചടങ്ങുകളിലോ ഉദ്ഘാടനങ്ങളിലോ ആനകളെ ഉപയോഗിക്കരുതെന്നും ശിപാര്‍ശ.

രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണമെന്നും എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആനകളുടെ സമീപത്ത് നിന്നും 10 മീറ്റര്‍ എങ്കിലും അകലത്തില്‍ ജനങ്ങളെ നിര്‍ത്തണമെന്‌നും 65 വയസ്സ് പ്രായം കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ട്.

മാത്രമല്ല, ഒരു ദിവസം 100 കിലോമീറ്ററിലധികം ദൂരം ആനകളെ വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും പുഷ്പവൃഷ്ടി, തലപ്പൊക്ക മത്സരം, വണങ്ങല്‍ എന്നിവ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.