kerala

എമ്പുരാന്‍; വ്യാജപതിപ്പ് പ്രചരിച്ചതിന് പിന്നില്‍ വന്‍സംഘമെന്ന് പൊലീസ് കണ്ടെത്തല്‍

By webdesk18

June 26, 2025

എമ്പുരാന്‍ സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചതിന് പിന്നില്‍ വന്‍സംഘമെന്ന് പൊലീസ് കണ്ടെത്തല്‍. മാര്‍ച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രത്തിന്റെ വ്യാജപ്പതിപ്പും ഇറങ്ങിയിരുന്നു. പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍നിന്നാണ് വ്യാജ പതിപ്പ് കണ്ടെത്തിയത്. മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമാണ് മോഹന്‍ലാല്‍പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍.

പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നും പൊലീസ് പറയുന്നു. കേസില്‍ സംവിധായകന്‍ പൃഥ്വിരാജിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും മൊഴിയെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. ടെലിഗ്രാമില്‍ പങ്കുവെക്കുന്നതിന് പുറമേ, ഫിലിംസില്ല, മൂവി റൂള്‍സ്, തമിഴ് റോക്കേഴ്‌സ് തുടങ്ങിയ വെബ്‌സൈറ്റുകള്‍ വഴിയും എമ്പുരാന്റെ വ്യാജ പതിപ്പ് പ്രചരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.