crime

ഛത്തീസ്ഗഡില്‍ സൈന്യം രണ്ട് നക്‌സലുകളെ വധിച്ചു

By webdesk14

May 08, 2023

ഛത്തീസ്ഗഡില്‍ ഇന്ത്യന്‍ സൈന്യം രണ്ട് നക്‌സലൈറ്റുകളെ വധിച്ചു. സുക്മയിലെ ഭേജി മേഖലയിലെ ദന്തേശ്പുരം വനമേഖലയില്‍ വച്ചായിരുന്നു നക്‌സലുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടിയത്.

നക്‌സല്‍ കമാന്‍ഡര്‍ മഡ്കാം ഏറ, ഇയാളുടെ ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഏറയുടെ തലയ്്ക്ക് എട്ടുലക്ഷവും, ഭാര്യയ്ക്ക് മൂന്നു ലക്ഷവും പൊലീസ് വിലയിട്ടിരുന്നു. ഇവരുടെ അടുത്തുനിന്നും ആയുധങ്ങളും നിരവധി സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു. ഈ പ്രദേശങ്ങളില്‍ തുടര്‍ന്നുംം നക്‌സലുകള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് സുക്മ പൊലീസ് സൂപ്രണ്ട് അറിയിച്ചു.