Connect with us

Culture

കോംട്രസ്റ്റ് ഏറ്റെടുക്കല്‍: വിജ്ഞാപനത്തില്‍ രാഷ്ട്രപതി ഒപ്പിട്ടു

Published

on

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഇനി സര്‍ക്കാര്‍ സ്വത്ത്. ഫാക്ടറിയും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ വര്‍ഷങ്ങള്‍ നീണ്ട തൊഴിലാളികളുടെ കാത്തിരിപ്പിന് ആശ്വാസംനിറഞ്ഞ വിരാമമായി. കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ഒന്നര നൂറ്റാണ്ട് മുമ്പ് തുടങ്ങിയ നെയ്ത്ത് ഫാക്ടറിയാണ് സംരക്ഷിതകേന്ദ്രമായി മാറുന്നത്.
വിദേശങ്ങളിലേക്കും ഡല്‍ഹിയിലെ രാഷ്ട്രപതിഭവനിലേക്കും മറ്റും തുണിത്തരങ്ങള്‍ എത്തിച്ച യശസ്സാര്‍ന്ന ചരിത്രമാണ് കോംട്രസ്റ്റിനുള്ളത്. വിദേശികള്‍ ഇന്ത്യ വിടുകയും സ്വദേശികള്‍ കോംട്രസ്റ്റിന്റെ തലപ്പത്ത് വരികയും ചെയ്‌തെങ്കിലും കുറേക്കാലം കമ്പനി നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കമ്പോളങ്ങളില്‍ കോംട്രസ്റ്റിന്റെ മേല്‍ക്കോയ്മ തകര്‍ന്നു. 2009 ഫെബ്രുവരി ഒന്നുമുതല്‍ കമ്പനി അടച്ചുപൂട്ടി.

കമ്പനി തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് കൈയും കണക്കുമില്ല. കോംട്രസ്റ്റ് വീവിങ് കമ്പനി സമരസമിതിയാണ് അവസാനം വരെ പോരാട്ടവേദിയില്‍ ഉണ്ടായിരുന്നത്. എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, ബി.എം.എസ് എന്നീ തൊഴിലാളി സംഘടനകളാണ് സമരം നയിച്ചത്. സി.ഐ.ടി.യു സമരരംഗത്ത് ഒരുകാലത്തും സജീവമായിരുന്നില്ല.

ഫാക്ടറി പൂട്ടുമ്പോള്‍ 287 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 180 പേര്‍ മാനേജ്‌മെന്റിന്റെ വ്യവസ്ഥകള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റി പിരിഞ്ഞുപോയി. ഫാക്ടറി തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തുണ്ടായിരുന്നത് അവശേഷിക്കുന്ന 107 പേരായിരുന്നു. ഇവരില്‍ രണ്ടു പേര്‍ മരിച്ചു. യു.ഡി.എഫ് ഭരണകാലത്ത് 2012 ജൂലൈ 25നാണ് നിയമസഭ ബില്‍ പാസാക്കിയത്.
ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചതോടെ ഇതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീങ്ങി. ബില്‍ പാസാക്കിയതിന് ശേഷവും കോംട്രസ്്റ്റ് ഭൂമി കൈമാറ്റം നടത്തിയിരുന്നു. 3.30 ഹെക്ടര്‍ ആയിരുന്നു ആകെ സ്ഥലം. ഇപ്പോള്‍ 1.5547 ഹെക്ടര്‍ മാത്രമാണ് കമ്പനിയുടെ സ്ഥലമായി അവശേഷിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി വില്‍പന നടത്തിയ ഭൂമി തിരിച്ചുപിടിക്കേണ്ടതുണ്ട്. ഇതിന് 38.4 കോടി രൂപ വേണമെന്ന് 2012ല്‍ കണക്കാക്കിയിരുന്നു.

നിലവില്‍ തുക വര്‍ധിക്കും. ഇത്രയും തുക സര്‍ക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചുകൊടുക്കണം. സി.പി.എം നേതാക്കളുടെ നേതൃത്വത്തിലുള്ള സൊസൈറ്റി 45 സെന്റ് സ്ഥലം വാങ്ങിയിരുന്നു. 4.61 കോടി രൂപക്കായിരുന്നു കച്ചവടം. ഇവിടെ ഹോട്ടല്‍ തുടങ്ങാനായിരുന്നു പരിപാടി. പ്യൂമിസ് പ്രൊജക്ട്‌സ് ആന്റ് പ്രോപര്‍ട്ടീസ് എന്ന കമ്പനി 12.35 കോടി രൂപക്ക് 1.23 ഏക്കറും വാങ്ങുകയുണ്ടായി. ഇതെല്ലാം തിരിച്ചുപിടിക്കാനാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നത്.
ബില്‍ നിയമസഭ പാസാക്കുന്നതിന് മുമ്പ് വില്‍പന നടത്തിയ ഭൂമി തിരിച്ചുപിടിക്കാനാവില്ല. അഞ്ചര വര്‍ഷത്തിനുശേഷം ബില്ലിന് അംഗീകാരം ലഭിക്കുമ്പോള്‍ അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫാക്ടറിയുടെ സംരക്ഷണം തന്നെയാണ് പ്രധാനം. കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നുകഴിഞ്ഞു. പഴയ തറികളും മറ്റു യന്ത്രസാമഗ്രികളും നശിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രപതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതോടെ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെ കോര്‍ട്ടിലാണ്. ഗസറ്റ് വിജ്ഞാപനം ഇറക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കണം.

കെട്ടിടം സംരക്ഷിക്കാനും നീക്കങ്ങള്‍ ഉണ്ടാവണം. അതിനിടെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി പൈതൃകസ്വത്തായി ഏറ്റെടുക്കാന്‍ പുരാവസ്തുവകുപ്പും മുന്നോട്ട് വന്നിരുന്നു. ബില്‍ പാസായതോടെ ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ഫാക്ടറി സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടങ്ങള്‍ വിജയം കണ്ടതില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലാണ്. ഇന്ന് വൈകുന്നേരം കോംട്രസ്റ്റ് പരിസരത്ത് സമരസമിതിയുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനവും പൊതുയോഗവും നടക്കും.

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Trending