News

‘ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കൂ’; യുഎഫ്ഇഎ ചാമ്പ്യന്‍സ് ലീഗ് വേദിയില്‍ ബാനറുകളുമായി പിഎസ്ജി ആരാധകര്‍

By webdesk18

June 01, 2025

യുഎഫ്ഇഎ ചാമ്പ്യന്‍സ് ലീഗ് മത്സര വേദിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം തുറന്നുകാട്ടി പിഎസ്ജി ആരാധകര്‍. ഇന്നലെ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫെനലിന്റെ വേദിയിലാണ് ഫലസ്തീനനുകൂല ബാനറുകളുമായി പിഎസ്ജി ആരാധകരെത്തിയത്.

പിഎസ്ജി ആദ്യ ഗോള്‍ നേടിയതിനു പിന്നാലെയാണ് ‘ഗസ്സയില്‍ വംശഹത്യ അവസാനിപ്പിക്കൂ’ എന്ന ബാനറുകള്‍ ആരാധകര്‍ ഗാലറിയില്‍ ഉയര്‍ത്തി കാട്ടിയത്. ഫലസ്തീന്‍ പതാകയും കഫിയയും ഇസ്രാഈലിന്റെ അക്രമണങ്ങളെ അപലപിക്കുന്ന ബാനറുകളും മത്സരം അവസാനിക്കുന്നതു വരെയും ഗാലറി കൈയടക്കിയിരുന്നു.

2024 നവംബറില്‍ അത്ലെറ്റികോ മാഡ്രിഡുമായുള്ള ഗ്രൂപ്പ് മത്സരത്തില്‍ ‘ഫ്രീ ഫലസ്തീന്‍’ എന്നെഴുതിയ ബാനര്‍ പിഎസ്ജി ആരാധകര്‍ പ്രദര്‍ശിപ്പിച്ചത് വ്യാപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.