kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ്

By webdesk11

August 22, 2023

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഇദ്ദേഹത്തിന്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിലാണ് ഇഡി സംഘം പരിശോധന നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ രാവിലെ മുതലാണ് റെയ്ഡ് തുടങ്ങിയത്. ഉദ്യോഗസ്ഥരെത്തുമ്പോള്‍ എസി മൊയ്തീന്‍ വീട്ടിലുണ്ടായിരുന്നു.

കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി അന്വേഷണം നടത്തി വരികയാണ്.