india

എന്‍ജിന്‍ തകരാര്‍: ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ചെന്നൈ വിമാനം തിരിച്ചിറക്കി

By webdesk11

June 11, 2023

എന്‍ജിന്‍ തകരാര്‍ മൂലം പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. ഡല്‍ഹി- ചെന്നൈ വിമാനമാണ് എന്‍ജിന്‍ തകരാര്‍ കാരാണം ഡല്‍ഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. ഡല്‍ഹി വിമാനത്തവളത്തില്‍ പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷമാണ് എന്‍ജിന്‍ തകരാര്‍ ശ്രദ്ദയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഡല്‍ഹി എയര്‍പോര്‍ട്ടിലേക്ക് വിമാനം തിരിച്ചിറക്കുകയായിരുന്നു. 230 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.എല്ലാവരും സുരക്ഷിതാരാണെന്ന് ഡിജിസിഎ അറിയിച്ചു.