Connect with us

News

കരുത്ത് കാട്ടി ഇംഗ്ലണ്ട്; തല താഴ്ത്തി cr7

മെസ്സി മാജിക് കണ്ട ഇന്നലെ പക്ഷെ ലാസ്റ്റ് ഡാന്‍സിന് ലോകകപ്പിനെത്തിയ ഇതിഹാസ താരം ക്രിസ്റ്റിയാനോയും സംഘവും നിരാശപ്പെടുത്തി.

Published

on

മെസ്സി മാജിക് കണ്ട ഇന്നലെ പക്ഷെ ലാസ്റ്റ് ഡാന്‍സിന് ലോകകപ്പിനെത്തിയ ഇതിഹാസ താരം ക്രിസ്റ്റിയാനോയും സംഘവും നിരാശപ്പെടുത്തി. രാത്രി 10.30ന് നടന്ന മത്സരത്തില്‍ ഫിഫ റാങ്കിംഗില്‍ 42-ാം സ്ഥാനത്തുള്ള ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സമനിലയില്‍ തളച്ചു. മൂര്‍ച്ചയേറിയ മുന്നറ്റങ്ങള്‍ നടത്തി ഒരു വേള കോംഗോ പോര്‍്ച്ചുഗലിനെതിരെ കൂടുതല്‍ ഗോളുകള്‍ നേടുമെന്ന് വരെ തോന്നിപ്പിച്ചെങ്കിലും അതുണ്ടായില്ല. കളത്തില്‍ നിഴല്‍ മാത്രമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആരാധകരെ നിരാശരാക്കി. മികച്ച മുന്നേറ്റം നടത്താനോ ഓണ്‍ടാര്‍ജറ്റിലേക്ക് പന്തുപായിക്കാനോ റൊണാള്‍ഡോക്ക് കഴിഞ്ഞില്ല. ഒന്നില്‍ കൂടുതല്‍ മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്ത റൊണാള്‍ഡോ തല താഴ്ത്തിയാണ് കളംവിട്ടത്. ്അവസാന ലോകകപ്പില്‍ കിരീടവുമായി മടങ്ങണമെന്ന റൊണാള്‍ഡോയുടെയും പോര്‍്ച്ചുഗലിന്റെയും ആഗ്രഹങ്ങള്‍ കടുപ്പമേറിയതാവും എന്ന് സൂചിപ്പിക്കുന്നതായിരുന്നു ആദ്യ മത്സരം. പോര്‍ച്ചുഗലിനായി ആറാം മിനുറ്റില്‍ തന്നെ ജാവോ നെവാസ് ഗോള്‍ നേടി. കൂടുതല്‍ ഗോളുകള്‍ കോംഗോ വലയിലെത്തിക്കുമെന്ന് ഏവരും പ്രതീക്ഷിച്ച നിമിഷങ്ങള്‍.

എന്നാല്‍ ഗോള്‍ വഴങ്ങിയതോടെ ഇരട്ടആവേശത്തോടെയാണ് കോംഗോ താരങ്ങള്‍ പന്തുതട്ടിയത്. പ്രസ്സിംഗ് ഗെയിമില്‍ ശരിക്കും പറങ്കിപ്പട വിറച്ചു എന്ന തന്നെ പറയാം. ഇതിന് ഉത്തരം ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ കോംഗോക്ക് കിട്ടി. യോനെ വിസ്സയാണ് പോര്‍ച്ചുഗലിന്റെ വലകുലുക്കി കോംഗോക്ക് സമനില ഗോള്‍ നേടികൊടുത്തത്. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിനെത്തുന്ന കോംഗോ നേടിയ ആദ്യ ലോകകപ്പ് ഗോള്‍. ഗോള്‍ നേടിയതോടെ വര്‍ദ്ധിത വീര്യത്തോടെ ആക്രമണം കടുപ്പിച്ച കോംഗോ പലപ്പോഴും ലീഡ് നേടുമെന്ന് കരുതെങ്കിലും നിര്‍ഭാഗ്യം വില്ലനായി.

ഇതിനിട മികച്ച രണ്ടു അവസരങ്ങള്‍ ക്രിസ്റ്റിയാനോ പുറത്തേക്കടിച്ചു കളഞ്ഞതും കണ്ടു. കോംഗോക്കായി ലോകകപ്പില്‍ പന്തുതട്ടി ഇന്ത്യന്‍ വംശജനായ മുത്തുസ്വാമിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മുത്തുസ്വാമിയുടെ അമ്മക്ക് തമിഴ്‌നാട് ബന്ധമുണ്ട്. ഗ്രൂപ്പ് കെ.യില്‍ നിര്‍ണായകമായ ഒരു പോയിന്റ് നേട്ടത്തോടെയാണ് കോംഗോ കളി ്അവസാനിപ്പിച്ചത്. കൊളംബിയയും ഉസ്‌ബേക്കിസ്ഥാനുമാണ് ഗ്രൂപ്പിലുള്ള മറ്റു ടീമുകള്. ഈ കളി തുടരുകയാണെങ്കില്‍ ഗ്രൂപ്പില്‍ നിന്ന് കോംഗൊ അടുത്ത റൗണ്ടിലേക്കുണ്ടാകും എന്നുറപ്പാണ്. രണ്ടാമത്തെ ടീം ആരാണെന്ന് നോക്കിയാല്‍ മതി. കാമറൂണിനെയും നൈജിരിയയേയും ജമൈക്കയെയും പരാജയപ്പെടുത്തിയാണ് കോംഗോ ലോകകപ്പന് യോഗ്യത നേടുന്നത്. നിലവില്‍ ഉസ്‌ബേക്കിസ്ഥാനെ തോല്‍പ്പിച്ച കൊളംബിയയാണ് ഗ്രൂപ്പില്‍ ഒന്നാമത്. പോര്‍ച്ചുഗല്‍ മൂന്നാംസ്ഥാനത്താണ്.

ഈ ലോകകപ്പിലെ തന്നെ ഏറ്റവും ത്രില്ലര്‍ മത്സരം എന്ന് വിശേഷിപ്പിക്കാവുന്ന ഇംഗ്ലണ്ട് ക്രൊയേഷ്യ മത്സരം ഇംഗ്ലണ്ട് തൂക്കി. തുല്യ ശക്തികളുടെ പോരാട്ടം എന്ന് വിശേഷിപ്പിച്ചിരുന്ന മത്സരം വീറും വാശിയും നിറഞ്ഞതായിരുന്നു. എന്നാല്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ നേടിയായിരുന്നു ഇംഗ്ലീഷ് പടയുടെ വിജയം. നായകന്‍ ഹാരി കെയ്ന്‍ ഇരട്ട ഗോളുകളുമായി തിളങ്ങി. ബ്ലെ്ല്ലിംങാം റാഷ്‌ഫോഡ് എന്നിവരായിരുന്നു മറ്റ് രണ്ടു ഗോളുകള്‍ നേടിയത്. ക്രൊയേഷ്യക്കായി ബാറ്റുറിന, മൂസ എന്നിവരായിരുന്നു ഗോളുകള്‍ നേടിയത്. 12-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാരി കെയ്‌നിലൂടെയാണ് ഇംഗ്ലണ്ട് ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. 36-ാം മിനുറ്റില്‍ ക്രൊയേഷ്യയുടെ മറുപടി ഗോള്‍ നേടി. ബാറ്റുറിനമായിരുന്നു സമനില ഗോള്‍ കണ്ടെത്തിയത്. 42-ാം മിനുറ്റില്‍ നായകന്‍ ഹാരി കെയ്ന്‍ തന്റെ രണ്ടാം ഗോളോടെ ടീമിന് ലീഡ് നേടിക്കൊടുത്തു. ഇംഗ്ലണ്ടിന്റെ സന്തോഷം അധികം നീണ്ടില്ല. വൈകാതെ തന്നെ ക്രൊയേഷ്യയുടെ മറുപടിയും വന്നു.

Advertisement

ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്താണ് ക്രൊയേഷ്യയുടെ മൂസയാണ് സമനില ഗോള്‍ പൊട്ടിച്ചത്. 2-2 സമനിലയോടെ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം ബെല്ലിംങാമിന്റെ മനോഹരമായ ഗോളോടെയാണ് രണ്ടാം പകുതി ഉണര്‍ന്നത്. 47-ാം മിനുറ്റിലായിരുന്നു ഗോള്‍. 85-ാം മിനുറ്റില്‍ റാഷ്‌ഫോര്‍ഡ് നാലാം ഗോളും നേടി. ഗ്രൂപ്പ് എല്ലിലെ മരണക്കളി അങ്ങനെ ഇംഗ്ലണ്ട് എടുത്തു. ഗ്രൂപ്പില്‍ ഇംഗ്ലണ്ട് തന്നെയാണ് ഒന്നാമത്. പനാമയെ ഒരു ഗോളിന് തോല്‍പ്പിച്ച ഘാനയാണ് രണ്ടാം സ്ഥാനത്ത്. നിശ്ചിത സമയവും കഴിഞ്ഞ് ഇഞ്ച്വറി സമയത്താണ് ഘാന വിജയ ഗോള്‍ നേടിയത്. കൊളംബിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉസ്ബാക്കിസ്ഥാനെ തകര്‍ത്തത്. മുനോസ്, ഡയസ്, കാംബസ് എന്നിവരാണ് കൊളംബിയക്കായി ഗോള്‍ നേടിയത്. ഫൈസുല്ലയായിരുന്നു ഉസ്‌ബേക്കിന്റെ ഏക ഗോള്‍ സ്വന്തമാക്കിയത്. ഗ്രൂപ്പ് എ യില്‍ ഇന്ന് രാത്രി 9.30ന് ചെക്ക് റിപ്പബ്ലിക്ക് സൗത്ത് ആഫ്രിക്കയെ നേരിടും. രാത്രി 12.30ന് സ്വിസര്‍ലാന്റ് ബോസ്‌നിയയേയും പുലര്‍ച്ചെ 3.30ന് കാനഡ ഖത്തറിനെയും 6.30ന് മെക്‌സികോ ദക്ഷിണ കൊറിയയേയും നേരിടു.

News

ഇത് അന്തിമ കരാറല്ല, ധാരണപത്രം മാത്രം; മര്യാദക്ക് നിന്നില്ലെങ്കില്‍ ഇറാന്റെ തലയില്‍ വീണ്ടും ബോംബിടും; ഡൊണാള്‍ഡ് ട്രംപ്

അത് അന്തിമ കരാറല്ല, ഒരു ധാരണപത്രം മാത്രമാണ്. അതിലെ വ്യവസ്ഥകള്‍ എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ, അവര്‍ അത് അനുസരിച്ചില്ലെങ്കിലോ ഞങ്ങള്‍ വീണ്ടും അവരെ ആക്രമിക്കും. അവരുടെ തലയില്‍ ബോംബിടും.

Published

on

മാസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് വിരാമമിട്ട് യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ ഒപ്പുവെക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഇറാനെതിരെ കടുത്ത യുദ്ധഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി ഒപ്പുവെക്കുന്നത് അന്തിമ കരാറല്ലെന്നും കേവലം ഒരു ധാരണാപത്രം (MoU) മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി. കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ ലംഘിച്ചാല്‍ ശക്തമായ ആക്രമണം പുനരാരംഭിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഫ്രാന്‍സിലെ എവിയനില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ, ഈജിപ്തുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഇറാനുമായുള്ള കരാര്‍ അന്തിമമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. അത് അന്തിമ കരാറല്ല, ഒരു ധാരണപത്രം മാത്രമാണ്. അതിലെ വ്യവസ്ഥകള്‍ എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ, അവര്‍ അത് അനുസരിച്ചില്ലെങ്കിലോ ഞങ്ങള്‍ വീണ്ടും അവരെ ആക്രമിക്കും. അവരുടെ തലയില്‍ ബോംബിടും. കഴിഞ്ഞ 47 വര്‍ഷമായി അവര്‍ വളരെ മോശമായാണ് പെരുമാറുന്നത്. അവര്‍ക്ക് നിലവിട്ടു കളിക്കാന്‍ കഴിയില്ല.’

നേരത്തെ, ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായെന്നും വെള്ളിയാഴ്ച ഇതില്‍ ഒപ്പുവെക്കുമെന്നും ട്രംപ് തന്നെ അറിയിച്ചിരുന്നു. ഇരുപക്ഷവും കരാറില്‍ ഡിജിറ്റലായി ഒപ്പുവെച്ച കാര്യം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ 19 വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ വെച്ച് ഇരുരാജ്യങ്ങളും ഔദ്യോഗികമായി കരാറില്‍ ഒപ്പുവെക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് ആദ്യം പ്രഖ്യാപിച്ചത്.
ഈ പ്രഖ്യാപനം വന്ന് 48 മണിക്കൂറിനകം കരാര്‍ ഒപ്പുവെക്കാനിരിക്കെയാണ്, ഭീഷണിയുമായി ട്രംപ് വീണ്ടും രംഗത്തെത്തിയത്. ട്രംപിന്റെ ഈ പുതിയ പ്രസ്താവന സമാധാന ചര്‍ച്ചകളില്‍ വീണ്ടും ആശങ്ക പരത്തിയിരിക്കുകയാണ്.

Continue Reading

kerala

പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാം; സംസ്ഥാനത്ത് മൂന്നു ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പ്

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചത്.

Published

on

By

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് മൂന്നു ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചത്.

ഷിഗെല്ല ഉള്‍പ്പെടെയുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനൊപ്പം ഡെങ്കിപ്പനി പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

 

Continue Reading

News

അമേരിക്കൻ ബോൾ ഷോ-07; തോൽക്കാൻ മാത്രമുള്ളവരല്ല ഞങ്ങൾ

അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള ചരിത്രപരമായ ബന്ധം സങ്കീർണ്ണവും, യുദ്ധങ്ങളും സഹകരണവും നിറഞ്ഞതുമാണെന്ന് ചരിത്രം പഠിച്ചവർക്ക് അറിയാം.

Published

on

അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള ചരിത്രപരമായ ബന്ധം സങ്കീർണ്ണവും, യുദ്ധങ്ങളും സഹകരണവും നിറഞ്ഞതുമാണെന്ന് ചരിത്രം പഠിച്ചവർക്ക് അറിയാം. അയൽക്കാരായതിനാൽ അതിർത്തി തർക്കങ്ങളും യുദ്ധവും പതിവായിരുന്നു. ഇപ്പോഴും ആ തർക്കങ്ങൾ തുടരുന്നു. അമേരിക്കയുടെ താരിഫ് നയങ്ങളും മെക്സിക്കോക്കാരുടെ അനിഷ്‌ടവുമെല്ലാം പകൽ പോലെ വ്യക്തം. കഴിഞ്ഞ ദിവസം ഡാലസ് സ്റ്റേഡിയത്തിന് പുറത്ത് മീഡിയ ബോക്സിലെത്താനുള്ള സെക്യുരിറ്റി ക്യൂവിൽ നിൽക്കവെ അരികിൽ ഒരു മെക്സിക്കൻ ജർണലിസ്റ്റ്-ഷഹാവോ പസിനോ. ഡാലസ് സ്റ്റേഡിയത്തിൽ ഡാലസ് കൗബോയ്സ് എന്ന മുൻ ലോക ചാമ്പ്യന്മാരായ എൻ.എഫ്. എൽ സംഘത്തിൻ്റെ ഗംഭീര കളികൾ റിപ്പോർട്ട് ചെയ്ത അനുഭവങ്ങൾ അനുസ്‌മരിക്കവെ അദ്ദേഹം പറഞ്ഞു-ഇവിടെ കളിക്കുന്നത് മെക്സിക്കോയായിരുന്നെങ്കിൽ ഒരു ലക്ഷത്തിലധികം പേരെത്തും. ഇവിടെ കളിക്കേണ്ടത് മെക്സിക്കോയാണ്. സംയുക്ത ആതിഥേയർ എന്ന നിലയിൽ മെക്സിക്കോയുടെ ആദ്യ റൗണ്ട് മൽസരങ്ങൾ അവരുടെ നാട്ടിൽ തന്നെയല്ലേ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചരിത്രത്തിലെത്തി.
മെക്സിക്കോയുടെ ഭാഗമായിരുന്ന ടെക്സാസ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും പിന്നീട് അമേരിക്കയോട് ചേരുകയും ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി മാറി.
അമേരിക്കൻ-മെക്സിക്കൻ യുദ്ധത്തിൽ മെക്സിക്കോ പരാജയപ്പെട്ടു. തുടർന്നുണ്ടായ കരാർ പ്രകാരം ഇന്നത്തെ കാലിഫോർണിയ, നെവാഡ, യൂട്ടാ, അരിസോണ, ന്യൂ മെക്സിക്കോ എന്നിവയുൾപ്പെടെ തങ്ങളുടെ പകുതിയോളം ഭൂപ്രദേശം അമേരിക്കയ്ക്ക് വിട്ടുകൊടുക്കേണ്ടി വന്നു.
ലോകമഹായുദ്ധ കാലത്ത് അമേരിക്കയിൽ തൊഴിലാളികളുടെ ക്ഷാമം വന്നപ്പോൾ, ലക്ഷക്കണക്കിന് മെക്സിക്കൻ തൊഴിലാളികൾക്ക് താല്ക്കാലികമായി അമേരിക്കയിൽ വന്ന് ജോലി ചെയ്യാൻ അനുവാദം നൽകി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ജനകീയ ബന്ധം ശക്തമാക്കി.നോർത്ത് അമേരിക്കൻ സ്വതന്ത്ര വ്യാപാര കരാർ വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ വൻതോതിൽ വർദ്ധിച്ചു. അപ്പോഴും ആധുനിക കാലത്തെ വെല്ലുവിളികൾ ചെറുതല്ല. അനധികൃത കുടിയേറ്റവും അതിർത്തിയിലെ മതിൽ നിർമ്മാണവും പ്രധാന രാഷ്ട്രീയ ചർച്ചാവിഷയങ്ങളാണ്. എങ്കിലും അതിർത്തി കടന്നുള്ള ലഹരിമരുന്ന് കടത്തും കുറ്റകൃത്യങ്ങളും തടയാൻ ഇരുരാജ്യങ്ങളിലെയും സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് സമ്മതിക്കുന്ന പസിനോയെ പോലുഉളവരുടെ അടിസ്ഥാന പ്രശ്നം അമേരിക്കക്കാർ തങ്ങളെ രണ്ടാം തരം പൗരന്മാരായി കാണുന്നു എന്നതാണ്.പാസ്പോർട്ടില്ലാതെ തന്നെ മെക്സിക്കോക്കാർക്ക് അമേരിക്കയിലെത്താം. ജോലിക്കാർ എന്ന നിലയിൽ ചെറിയ ശബളത്തിന് ജീവിതം കെട്ടിപടുക്കണം. സാമ്പത്തികമായി അമേരിക്കയെ മറികടക്കാനാവില്ലെങ്കിലും ഫുട്ബോളിൽ അമേരിക്കയെ മറികടക്കുമെന്ന് പസിനോയെ പോലുള്ളവർ ആണയിടുന്നത് എവിടെയെങ്കിലുമൊന്ന് തല ഉയർത്തണം എന്ന വാശിയിലാണ്

Continue Reading

Trending