മെസ്സി മാജിക് കണ്ട ഇന്നലെ പക്ഷെ ലാസ്റ്റ് ഡാന്‍സിന് ലോകകപ്പിനെത്തിയ ഇതിഹാസ താരം ക്രിസ്റ്റിയാനോയും സംഘവും നിരാശപ്പെടുത്തി. രാത്രി 10.30ന് നടന്ന മത്സരത്തില്‍ ഫിഫ റാങ്കിംഗില്‍ 42-ാം സ്ഥാനത്തുള്ള ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സമനിലയില്‍ തളച്ചു. മൂര്‍ച്ചയേറിയ മുന്നറ്റങ്ങള്‍ നടത്തി ഒരു വേള കോംഗോ പോര്‍്ച്ചുഗലിനെതിരെ കൂടുതല്‍ ഗോളുകള്‍ നേടുമെന്ന് വരെ തോന്നിപ്പിച്ചെങ്കിലും അതുണ്ടായില്ല. കളത്തില്‍ നിഴല്‍ മാത്രമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആരാധകരെ നിരാശരാക്കി. മികച്ച മുന്നേറ്റം നടത്താനോ ഓണ്‍ടാര്‍ജറ്റിലേക്ക് പന്തുപായിക്കാനോ റൊണാള്‍ഡോക്ക് കഴിഞ്ഞില്ല. ഒന്നില്‍ കൂടുതല്‍ മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്ത റൊണാള്‍ഡോ തല താഴ്ത്തിയാണ് കളംവിട്ടത്. ്അവസാന ലോകകപ്പില്‍ കിരീടവുമായി മടങ്ങണമെന്ന റൊണാള്‍ഡോയുടെയും പോര്‍്ച്ചുഗലിന്റെയും ആഗ്രഹങ്ങള്‍ കടുപ്പമേറിയതാവും എന്ന് സൂചിപ്പിക്കുന്നതായിരുന്നു ആദ്യ മത്സരം. പോര്‍ച്ചുഗലിനായി ആറാം മിനുറ്റില്‍ തന്നെ ജാവോ നെവാസ് ഗോള്‍ നേടി. കൂടുതല്‍ ഗോളുകള്‍ കോംഗോ വലയിലെത്തിക്കുമെന്ന് ഏവരും പ്രതീക്ഷിച്ച നിമിഷങ്ങള്‍.
എന്നാല്‍ ഗോള്‍ വഴങ്ങിയതോടെ ഇരട്ടആവേശത്തോടെയാണ് കോംഗോ താരങ്ങള്‍ പന്തുതട്ടിയത്. പ്രസ്സിംഗ് ഗെയിമില്‍ ശരിക്കും പറങ്കിപ്പട വിറച്ചു എന്ന തന്നെ പറയാം. ഇതിന് ഉത്തരം ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ കോംഗോക്ക് കിട്ടി. യോനെ വിസ്സയാണ് പോര്‍ച്ചുഗലിന്റെ വലകുലുക്കി കോംഗോക്ക് സമനില ഗോള്‍ നേടികൊടുത്തത്. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിനെത്തുന്ന കോംഗോ നേടിയ ആദ്യ ലോകകപ്പ് ഗോള്‍. ഗോള്‍ നേടിയതോടെ വര്‍ദ്ധിത വീര്യത്തോടെ ആക്രമണം കടുപ്പിച്ച കോംഗോ പലപ്പോഴും ലീഡ് നേടുമെന്ന് കരുതെങ്കിലും നിര്‍ഭാഗ്യം വില്ലനായി.
ഇതിനിട മികച്ച രണ്ടു അവസരങ്ങള്‍ ക്രിസ്റ്റിയാനോ പുറത്തേക്കടിച്ചു കളഞ്ഞതും കണ്ടു. കോംഗോക്കായി ലോകകപ്പില്‍ പന്തുതട്ടി ഇന്ത്യന്‍ വംശജനായ മുത്തുസ്വാമിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മുത്തുസ്വാമിയുടെ അമ്മക്ക് തമിഴ്‌നാട് ബന്ധമുണ്ട്. ഗ്രൂപ്പ് കെ.യില്‍ നിര്‍ണായകമായ ഒരു പോയിന്റ് നേട്ടത്തോടെയാണ് കോംഗോ കളി ്അവസാനിപ്പിച്ചത്. കൊളംബിയയും ഉസ്‌ബേക്കിസ്ഥാനുമാണ് ഗ്രൂപ്പിലുള്ള മറ്റു ടീമുകള്. ഈ കളി തുടരുകയാണെങ്കില്‍ ഗ്രൂപ്പില്‍ നിന്ന് കോംഗൊ അടുത്ത റൗണ്ടിലേക്കുണ്ടാകും എന്നുറപ്പാണ്. രണ്ടാമത്തെ ടീം ആരാണെന്ന് നോക്കിയാല്‍ മതി. കാമറൂണിനെയും നൈജിരിയയേയും ജമൈക്കയെയും പരാജയപ്പെടുത്തിയാണ് കോംഗോ ലോകകപ്പന് യോഗ്യത നേടുന്നത്. നിലവില്‍ ഉസ്‌ബേക്കിസ്ഥാനെ തോല്‍പ്പിച്ച കൊളംബിയയാണ് ഗ്രൂപ്പില്‍ ഒന്നാമത്. പോര്‍ച്ചുഗല്‍ മൂന്നാംസ്ഥാനത്താണ്.
ഈ ലോകകപ്പിലെ തന്നെ ഏറ്റവും ത്രില്ലര്‍ മത്സരം എന്ന് വിശേഷിപ്പിക്കാവുന്ന ഇംഗ്ലണ്ട് ക്രൊയേഷ്യ മത്സരം ഇംഗ്ലണ്ട് തൂക്കി. തുല്യ ശക്തികളുടെ പോരാട്ടം എന്ന് വിശേഷിപ്പിച്ചിരുന്ന മത്സരം വീറും വാശിയും നിറഞ്ഞതായിരുന്നു. എന്നാല്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ നേടിയായിരുന്നു ഇംഗ്ലീഷ് പടയുടെ വിജയം. നായകന്‍ ഹാരി കെയ്ന്‍ ഇരട്ട ഗോളുകളുമായി തിളങ്ങി. ബ്ലെ്ല്ലിംങാം റാഷ്‌ഫോഡ് എന്നിവരായിരുന്നു മറ്റ് രണ്ടു ഗോളുകള്‍ നേടിയത്. ക്രൊയേഷ്യക്കായി ബാറ്റുറിന, മൂസ എന്നിവരായിരുന്നു ഗോളുകള്‍ നേടിയത്. 12-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാരി കെയ്‌നിലൂടെയാണ് ഇംഗ്ലണ്ട് ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. 36-ാം മിനുറ്റില്‍ ക്രൊയേഷ്യയുടെ മറുപടി ഗോള്‍ നേടി. ബാറ്റുറിനമായിരുന്നു സമനില ഗോള്‍ കണ്ടെത്തിയത്. 42-ാം മിനുറ്റില്‍ നായകന്‍ ഹാരി കെയ്ന്‍ തന്റെ രണ്ടാം ഗോളോടെ ടീമിന് ലീഡ് നേടിക്കൊടുത്തു. ഇംഗ്ലണ്ടിന്റെ സന്തോഷം അധികം നീണ്ടില്ല. വൈകാതെ തന്നെ ക്രൊയേഷ്യയുടെ മറുപടിയും വന്നു.
ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്താണ് ക്രൊയേഷ്യയുടെ മൂസയാണ് സമനില ഗോള്‍ പൊട്ടിച്ചത്. 2-2 സമനിലയോടെ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം ബെല്ലിംങാമിന്റെ മനോഹരമായ ഗോളോടെയാണ് രണ്ടാം പകുതി ഉണര്‍ന്നത്. 47-ാം മിനുറ്റിലായിരുന്നു ഗോള്‍. 85-ാം മിനുറ്റില്‍ റാഷ്‌ഫോര്‍ഡ് നാലാം ഗോളും നേടി. ഗ്രൂപ്പ് എല്ലിലെ മരണക്കളി അങ്ങനെ ഇംഗ്ലണ്ട് എടുത്തു. ഗ്രൂപ്പില്‍ ഇംഗ്ലണ്ട് തന്നെയാണ് ഒന്നാമത്. പനാമയെ ഒരു ഗോളിന് തോല്‍പ്പിച്ച ഘാനയാണ് രണ്ടാം സ്ഥാനത്ത്. നിശ്ചിത സമയവും കഴിഞ്ഞ് ഇഞ്ച്വറി സമയത്താണ് ഘാന വിജയ ഗോള്‍ നേടിയത്. കൊളംബിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഉസ്ബാക്കിസ്ഥാനെ തകര്‍ത്തത്. മുനോസ്, ഡയസ്, കാംബസ് എന്നിവരാണ് കൊളംബിയക്കായി ഗോള്‍ നേടിയത്. ഫൈസുല്ലയായിരുന്നു ഉസ്‌ബേക്കിന്റെ ഏക ഗോള്‍ സ്വന്തമാക്കിയത്. ഗ്രൂപ്പ് എ യില്‍ ഇന്ന് രാത്രി 9.30ന് ചെക്ക് റിപ്പബ്ലിക്ക് സൗത്ത് ആഫ്രിക്കയെ നേരിടും. രാത്രി 12.30ന് സ്വിസര്‍ലാന്റ് ബോസ്‌നിയയേയും പുലര്‍ച്ചെ 3.30ന് കാനഡ ഖത്തറിനെയും 6.30ന് മെക്‌സികോ ദക്ഷിണ കൊറിയയേയും നേരിടു.