അബുദാബി: അന്താരാഷ്ട്ര വളണ്ടിയര്‍ ദിനത്തോടനുബന്ധിച്ച്, യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ‘നമ്മുടെ രാഷ്ട്രത്തിനായി സായിദിന്റെ ദാനത്തിന്റെയും നന്മയുടെയും പാതയും പൈതൃകവും പിന്തുടരുക’ എന്ന സന്ദേശവു മായി ആഗോള വളണ്ടിയര്‍ ഫോറം സംഘടിപ്പിച്ചു.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്‍ സ്ഥാപിച്ച ആഴത്തില്‍ വേരൂന്നിയ മാനുഷിക മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതായിരുന്നു പരിപാടി. ദാനം ചെയ്യല്‍ സംസ്‌കാ രം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര വികസനത്തിന് സംഭാവന നല്‍കുന്ന സന്നദ്ധസേവനം, മാനുഷിക മൂല്യങ്ങള്‍ എ ന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത ബോധ്യപ്പെടുത്തുന്നതായിരുന്നു പരിപാടി.
ലോകമെമ്പാടുമുള്ള വളണ്ടിയര്‍ നേതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയില്‍ പ്രാദേശികമായും അന്തര്‍ദേശീയമായും സന്നദ്ധസേവന സംരംഭങ്ങളെ പിന്തുണക്കുന്ന ആഗോള വേദി എന്ന നിലയില്‍ യുഎഇയുടെ പദവി ശ്രദ്ധേയമായി. സമൂഹം, ആരോഗ്യം, പരിസ്ഥിതി, കായികം, സന്നദ്ധസേവനം എന്നിവയെക്കുറിച്ചുള്ള പ്രഭാഷണ ങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രായോഗിക പരിശീലന സെഷനുകള്‍ എന്നിവ നടന്നു.
ഉദ്ഘാടന ചട ങ്ങില്‍, വിവിധ രാജ്യങ്ങളിലെ മെഡിക്കല്‍ വളണ്ടിയര്‍ റിസര്‍വ് ടീമുകളില്‍ പങ്കെടുക്കുന്ന യുഎഇ വളണ്ടിയര്‍ ഡോക്ടര്‍മാ ര്‍ നടത്തിയ മാനുഷിക, മെഡിക്കല്‍ ദൗത്യങ്ങള്‍ വിവരിക്കുന്ന ”സായിദ് ഗിവിംഗ് ഇനിഷ്യേറ്റീവ്”ന്റെ 25 വര്‍ഷത്തെ ഹൃദയസ്പര്‍ശിയായ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. പ്രാദേശികമായും അന്തര്‍ദേശീയമായും ആയിരക്കണക്കിന് വളണ്ടി യര്‍മാരെ പരിശീലിപ്പിക്കുന്നതിലും യോഗ്യത നേടുന്നതിലും യുഎഇ മെഡിക്കല്‍ റെഡിനെസ് ആന്റ് റെസ്‌പോണ്‍സ് പ്രോഗ്രാമായ ജഹെസിയയുടെ നിര്‍ണായക പങ്ക് ശ്രദ്ധേയമായി.
വോളണ്ടിയര്‍ സംരംഭങ്ങളെ സ്വീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ആഗോള വേദിയാണ് യുഎഇ യെന്ന് സായിദ് ഗിവിംഗ് ഇനിഷ്യേറ്റീവ് സിഇഒയും യുഎഇ ഡോക്ടര്‍മാരുടെ തലവനും യുഎഇ നാഷണല്‍ റെഡിനെസ് ആന്റ് റെസ്പോണ്‍സ് പ്രോഗ്രാം (ജഹെസിയ) സിഇഒയുമായ ഡോ.ആദില്‍ അല്‍ഷംരി അല്‍അജ്മി വ്യക്തമാക്കി. ദാ ന സംസ്‌കാരത്തെയും മാനുഷിക പ്രവര്‍ത്തനങ്ങളെയും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയാണിത്. സന്നദ്ധസേ വനം ഇമാറാത്തി ഐഡന്റിറ്റിയുടെ അനിവാര്യഘടകമായി മാറിയിട്ടുണ്ട്. സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും രാഷ്ട്രത്തെ സേവിക്കുന്നതിനും നന്മ പ്രചരിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്ന യുവാക്കളുടെ പരിശ്രമങ്ങളെ ആദരിക്കു കയും ചെയ്യുന്ന ദേശീയ മൂല്യമാണിതെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം എന്നിവരുടെ പിന്തുണയില്‍ രൂപപ്പെട്ട സ ന്നദ്ധസേവനം യുഎഇയുടെ മാനുഷികവും നാഗരികവുമായ സമീപനത്തിന്റെ പ്രധാന സ്തംഭമാണെന്ന് ഡോ. അല്‍ഷ മേരി വ്യക്തമാക്കി.
ഇമാറാത്തി യുവാക്കളെ അവരുടെ നേതൃത്വത്തിന്റെയും മാതാപിതാക്കളുടെയും മാതൃക പിന്തുടര്‍ന്ന് സ്വയം നയിക്കുന്ന സംരംഭങ്ങളിലൂടെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രചോദിപ്പിച്ചത് ബുദ്ധിമാന്മാരായ നേതൃത്വ മാണ്. ലോകമെമ്പാടുമുള്ള സന്നദ്ധസേവനം, സഹിഷ്ണുത, സന്തോഷം, പോസിറ്റീവിറ്റി എന്നിവയുടെ അംബാ സഡര്‍ മാരാണെന്ന ഖ്യാതി നേടാന്‍ യുഎഇക്ക് സാധ്യമായെന്ന് അദ്ദേഹം പറഞ്ഞു.