Connect with us

kerala

പുതിയ പോര്‍മുഖം തുറന്ന് ഇപി ജയരാജന്‍; എതിര്‍പക്ഷത്ത് കോടിയേരി-‘സ്വപ്‌നകലഹത്തില്‍’ കണ്ണൂര്‍ ലോബി

ഇപിയും പി ജയരാജനും ഒന്നിച്ചാല്‍ അത് പിണറായിക്കും കോടിയേരിക്കും വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Published

on

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സിപിഎമ്മിനുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴി മരുന്നിടുന്നു. സ്വപ്‌ന സുരേഷുമൊത്തുള്ള തന്റെ മകന്‍ ജെയ്‌സണിന്റെ ഫോട്ടോ പുറത്തുവിട്ടത് ബിനീഷ് കോടിയേരിയാണെന്ന ഇപി ജയരാജന്റെ വാദമാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് ജയരാജന്‍ ഉന്നം വയ്ക്കുന്നത് എന്ന് വ്യക്തം.

പാര്‍ട്ടിക്കുള്ളിലെ കണ്ണൂര്‍ ലോബിയിലാണ് ചേരിതിരിവ് രൂക്ഷമാകുന്നത് എന്നതാണ് ശ്രദ്ധേയം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ലോബിയിലെ പ്രധാനികളാണ് ഇപിയും കോടിയേരിയും. നേരത്തെ, വിഎസ് അച്യുതാനന്ദനെ മെരുക്കാന്‍ ഒന്നിച്ച കരങ്ങളാണ് ഇപ്പോള്‍ മക്കളുടെ പേരില്‍ ചേരിതിരിഞ്ഞു നില്‍ക്കുന്നത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നേതൃത്വവുമായി അത്ര സുഖകരമായ ബന്ധത്തിലല്ല ഉള്ളത്. ഇപിയും പി ജയരാജനും ഒന്നിച്ചാല്‍ അത് പിണറായിക്കും കോടിയേരിക്കും വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പിണറായിക്കു പിന്നില്‍ അടിയുറച്ചു നില്‍ക്കുന്ന കോടിയേരിയെ വീഴ്ത്താന്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല. നേരത്തെ ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജന്റെ രാജിക്ക് മുറവിളി കൂട്ടിയത് കണ്ണൂര്‍ ലോബിയിലെ ഒരു വിഭാഗമാണ്.

2018 ലാണ് സ്വപ്‌ന സുരേഷിന് മന്ത്രി ഇപി ജയരാജന്റെ മകന്‍ പാസ്‌പോര്‍ട്ട് സംബന്ധമായ പ്രശ്‌നം പരിഹരിച്ച് നല്‍കിയതിന്റെ പ്രത്യുപകാരമായി വിരുന്ന് സംഘടിപ്പിച്ചത്. ബിനീഷ് കോടിയേരി മുഖേനയാണ് ജയ്‌സന്‍ സ്വപ്‌നയെ പരിചയപ്പെട്ടത്. വിരുന്നിന് വേണ്ട കാര്യങ്ങള്‍ ചെയ്തത് ബിനീഷായിരുന്നു. സ്വപ്‌നയും ബിനീഷും ജയ്‌സനുമടക്കം ഏഴു പേര്‍ മാത്രം പങ്കെടുത്ത പാര്‍ട്ടിക്കിടെ എടുത്ത മൊബൈല്‍ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എറണാകുളത്ത് 12 നഗരസഭകളിലും ഭരണം ഉറപ്പിച്ച് യു.ഡി.എഫ്

മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂര്‍, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍….

Published

on

എറണാകുളം: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 12 നഗരസഭകളിലും യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. ഒരിടത്തും എല്‍ഡിഎഫിന് വിജയിക്കാനായില്ല. മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂര്‍, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ 12 നഗരസഭകളിലും യുഡിഎഫ് വിജയിച്ചു.

ആലുവ നഗരസഭയില്‍ യുഡിഎഫ്

UDF 16

LDF 2

NDA 4

OTH 4

അങ്കമാലി നഗരസഭയില്‍ യുഡിഎഫ്

Udf 12

LDF 9

NDA 2

OTH 8

ഏലൂര്‍ നഗരസഭയില്‍ യുഡിഎഫ്

Udf 11

LDF 7

NDA 5

OTH 9

കളമശ്ശേരി നഗരസഭയില്‍ യുഡിഎഫ്

Udf 28

LDF 11

NDA 1

OTH 6

കോതമംഗലം നഗരസഭയില്‍ യുഡിഎഫ്

Udf 20

LDF 4

NDA 1

OthR 8

നോര്‍ത്ത് പറവൂര്‍ നഗരസഭയില്‍ യുഡിഎഫ്

Udf 15

LDF 9

NDA 3

OTH 3

പെരുമ്പാവൂര്‍ നഗരസഭയില്‍ യുഡിഎഫ്

UDF 14

LDF 8

NDA 2

OTH 5

പിറവം നഗരസഭയില്‍ യുഡിഎഫ്

UDF 21

LDF 1

NDA 1

OTH 5

തൃക്കാക്കരയില്‍ യുഡിഎഫ്

UDF 26

LDF 15

NDA 0

OTH 7

മരട് നഗരസഭയില്‍ യുഡിഎഫ്

UDF 18

LDF 6

NDA 0

OTH 6

കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ്

UDF 16

LDF 8

NDA 0

OTH 2

 

Continue Reading

kerala

കെ.ടി ജലീലിന്റെ ‘ഇഹലോകത്തും പരലോകത്തും ഗുണമുള്ള സ്ഥാനാര്‍ഥി’ ഫൈസല്‍ തങ്ങള്‍ തോറ്റു

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി കെ.ടി ജലീല്‍ നടത്തിയ വോട്ടഭ്യര്‍ഥന വിവാദമായിരുന്നു.

Published

on

മലപ്പുറം: വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ തോണിക്കല്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി കെ.ടി ജലീല്‍ നടത്തിയ വോട്ടഭ്യര്‍ഥനയ്ക്ക് ഫലം കണ്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി കെ.ടി ജലീല്‍ നടത്തിയ വോട്ടഭ്യര്‍ഥന വിവാദമായിരുന്നു.
അതിനിടയിലാണ് യുഡിഎഫിന്റെ മുജീബ് വാലാസി വിജയിച്ചത്. 494 വോട്ടുകളാണ് മുജീബ് നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ ഫൈസല്‍ തങ്ങള്‍ക്ക് 314 വോട്ടുകളെ നേടാനായുള്ളൂ.

മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ഥി രവീന്ദ്രകുമാറിന് വെറും നാല് വോട്ടുകളെ നേടാനായുള്ളൂ. ‘ഈ ലോകത്തും പരലോകത്തും ഗുണമുള്ളയാളാണ് ഫൈസല്‍ക്ക. അങ്ങനൊരാളെ തന്നെ ഈ വാര്‍ഡില്‍ നമ്മള്‍ നിര്‍ത്തിയത് എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്’, എന്നായിരുന്നു ജലീലിന്റെ വിവാദ പരാമര്‍ശം.

 

Continue Reading

kerala

‘കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കി’; ഫേസ്ബുക്ക് പോസ്റ്റുമായി എംപി ഹൈബി ഈഡന്‍

മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ വിജയമാണിതെന്നും ഹൈബി ഈഡന്‍

Published

on

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചിന്‍ കോര്‍പ്പറേഷനിലെ യൂഡിഎഫ് മുന്നേറ്റത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി എംപി ഹൈബി ഈഡന്‍. കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കി’ എന്നാണ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്. മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ വിജയമാണിതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണ നഷ്ടമായ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം ഇത്തവണ തിരികെ പിടിച്ചിരിക്കുകയാണ് യുഡിഎഫ്. 45-നും 50-നും ഇടയില്‍ ഡിവിഷനുകളില്‍ വിജയിച്ചുകൊണ്ട് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. മേയര്‍ സ്ഥാനാര്‍ത്ഥി ദീപ്തി മേരി വര്‍ഗീസ് വിജയിച്ചു. ഒപ്പം തന്നെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന വി കെ മിനിമോളും വിജയിച്ചു.

അതേസമയം, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇടത് കോട്ടകളില്‍ പോലും എല്‍ഡിഎഫിന് അടിപതറിയിരിക്കുകയാണ്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

 

 

Continue Reading

Trending