kerala

വികലാംഗൻ എന്ന പരാമർശം ഇ പി ജയരാജൻ പിൻവലിക്കണം; പുറത്തുവന്നത് സിപിഐഎമ്മിന്റെ പൊതുമനോഭാവം: അജിമോൻ

By webdesk14

December 18, 2023

നവകേരള ബസ്സിന് നേരെ പ്രതിഷേധിച്ച് മര്‍ദ്ദനമേറ്റ ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍?ഗ്രസ് നേതാവിനെ പരിഹസിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് വിമര്‍ശനം. മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജിമോന്‍ മണ്ടല്ലൂര്‍ ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. വികലാംഗന്‍ എന്ന പരാമര്‍ശം ഇ പി ജയരാജന്‍ പിന്‍വലിക്കണം. എല്‍ഡിഎഫ് കണ്‍വീനര്‍ വികലാംഗന്‍ എന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അജിമോന്‍ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അജിമോന്‍ ആവശ്യപ്പെട്ടു.

ഇ.പിയുടെ വാക്കുകളിലൂടെ പുറത്തുവന്നത് സിപിഐഎമ്മിന്റെ പൊതുമനോഭാവമാണെന്നും അജിമോന്‍ വിമര്‍ശിച്ചു. തന്നെ മര്‍ദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവുന്നില്ല. ഭിന്നശേഷി കമ്മീഷണറും കേസില്‍ ഇടപെട്ടിട്ടില്ല. ഇതിനെല്ലാം പിന്നില്‍ സിപിഐഎമ്മിന്റെ സമ്മര്‍ദ്ദമാണെന്നും അജിമോന്‍ പറഞ്ഞു.