kerala
പി.എഫ് ഓപ്ഷന്: കാലാവധി തീരാന്‍ പത്തുദിവസം; ലിങ്ക് ഇടാതെ ഇ.പി.എഫ്
നിലവില്‍ ലഭിക്കുന്ന 1000 രൂപക്ക് പകരം ഇതോടെ 15000 രൂപ വരെ പ്രതിമാസ പെന്ഷന് ലഭിക്കും. ഇതിനായി പക്ഷേ പോരാത്ത തുക പി.എഫിലേക്ക് ജീവനക്കാരും സ്ഥാപനങ്ങളും കെട്ടിവെക്കുകയും വേണം.
സുപ്രീംകോടതി നിര്‍ദേശിച്ച കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ പി.എഫ് പെന്ഷന് ഹയര്‍ ഓപ്ഷന് കൊടുക്കാനുള്ള സംവിധാനം ഇപ്പോഴും ആയില്ല. കഴിഞ്ഞ നംവബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും കേന്ദ്രസര്‍ക്കാരിന് കീഴിലെ ഇ.പി.എഫ് അതോറിറ്റി ഇതിനായി ലിങ്ക് ഒരുക്കാതെ ഉരുണ്ടുകളിക്കുകയാണ്. പുതിയ ജീവനക്കാരും നിലവിലുള്ള ജീവനക്കാരും 2014ന് ശേഷം പിരിഞ്ഞവരുമായ പി.എഫ് അംഗങ്ങള്‍ക്കാണ് ഉയര്‍ന്ന പെന്ഷന് നല്കാന് കോടതി ഉത്തരവിട്ടത്. ഇതിനായി ഓപ്ഷന് നല്‍കണം. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പി.എഫ് അതോറിറ്റി സംവിധാനം ഒരുക്കാത്തത് ജീവനക്കാരില്‍ പ്രശ്നം സൃഷ്ടിക്കുന്നു.തൊഴിലാളികളും തൊഴിലുടമകളും ഇതേതുടര്‍ന്ന് കടുത്ത ആശങ്കയിലാണ്. ഇരുവരോടുമാണ് ഓപ്ഷന് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 25 ലക്ഷത്തോളം ജീവനക്കാര്‍ കേരളത്തില്‍ മാത്രം വരും. തൊഴിലുടമകളായ ഫാക്ടറികളും സ്ഥാപനങ്ങളും പുതിയ രീതിയിലേക്ക് മാറാനായി ജീവനക്കാര്‍ക്ക് വേണ്ടി കടലാസ് ജോലികള്‍ ചെയ്ത് കാത്തിരിക്കുകയാണ്. ജീവനക്കാരില്‍നിന്ന് അപേക്ഷ ഒപ്പിട്ടുവാങ്ങി പി.എഫ് ഓഫീസുകളിലേക്ക് നല്‍കേണ്ട ചുമതല സ്ഥാപനഉടമകള്‍ക്കാണ്. ഇതിനായി ജീവനക്കാരെ കണ്ടെത്തുകയും വേണം.
6500 ശമ്പളം കൈപ്പറ്റുന്ന ജീവനക്കാര്‍ക്കാണ് ഹയര്‍ ഓപ്ഷന് അനുവദിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇത് സാധിക്കില്ലെന്ന നിലപാടിലായിരുന്നു പി.എഫ് അതോറിറ്റി സ്വീകരിച്ച നിലപാട്. എന്നാല്‍ ജീവനക്കാരുടെ ശതകോടികള്‍ പി.എഫ് അതോറിറ്റിയില്‍ കുന്നുകൂടിക്കിടക്കുന്നത് പരിഗണിച്ച ഉന്നതനീതിപീഠം 2014 ന് ശേഷം ഉള്ളവര്‍ക്കായി ഇത് പരിമിതപ്പെടുത്തുകയായിരുന്നു. നിലവില്‍ ലഭിക്കുന്ന 1000 രൂപക്ക് പകരം ഇതോടെ 15000 രൂപ വരെ പ്രതിമാസ പെന്ഷന് ലഭിക്കും. ഇതിനായി പക്ഷേ പോരാത്ത തുക പി.എഫിലേക്ക് ജീവനക്കാരും സ്ഥാപനങ്ങളും കെട്ടിവെക്കുകയും വേണം.
ജീവനക്കാര്‍ ഏതുസമയത്തും ലിങ്ക് വരുമെന്ന കാത്തിരിപ്പ് തുടരുകയാണ്. വന്നാല്‍ ഉടന്‍ അതില്‍ വിവരങ്ങള്‍ ചേര്‍ത്ത് അപ്ലോഡ് ചെയ്യണം. അല്ലാതെ ഇത്രയും പേരുടെ കടലാസ് പി.എഫില്‍ സൂക്ഷിക്കുന്നതിനോ സ്വീകരിക്കുന്നതിന് പോലുമോ പി.എഫ് ജീവനക്കാര്‍ക്ക് കഴിയില്ല. വര്‍ഷങ്ങളായി പി.എഫില്‍ നിയമനം നിര്‍ത്തിവെച്ചിരിക്കുന്നത് കാരണം അവരും പ്രതിസന്ധിയിലാണ്.
kerala
11കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം തടവ്; 10.75 ലക്ഷം പിഴയും
അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.
മലപ്പുറം: 11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 178 വര്‍ഷം ഒരു മാസം കഠിന തടവും 10.75 ലക്ഷം രൂപ പിഴയും വിധിച്ചതായി മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി അറിയിച്ചു. അരീക്കോട് സ്വദേശിയായ 40 കാരനാണ് പ്രതി.
2022 ലും 2023 ലും മൂന്ന് തവണയാണ് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് കേസ് പറയുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും, മകളുടെ മുന്നില്‍ വെച്ച് മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതായും പരാതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
വിവിധ വകുപ്പുകളിലായി 178 വര്‍ഷവും ഒരു മാസവും തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന 10.75 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴ അടയ്ക്കാനാകാത്ത പക്ഷം ഓരോ വകുപ്പിലും മൂന്നു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
അതിജീവിതയ്ക്ക് സര്‍ക്കാരിന്റെ വിക്ടിം കമ്പനസേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്കി.

അലന്റെ കൊലപാതകം: പ്രതിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി
വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്.
തിരുവനന്തപുരത്ത് 18 വയസ്സുകാരന് അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ 17 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. വിദ്യാര്‍ത്ഥിയുടെ സഹോദരനോട് ഫുട്ബോള്‍ മത്സരത്തിനിടെ മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കമായത്. അലനെ കുത്തിക്കൊന്ന പ്രധാന പ്രതിയെ ഇതുവരെ പൊലീസ് പിടികൂടാനായിട്ടില്ല.
ഫുട്ബോള്‍ മത്സരത്തിനിടെ രാജാജി നഗരത്തിലെ വിദ്യാര്‍ത്ഥിയുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് തുടര്‍സംഭവങ്ങള്‍ക്ക് വഴിവച്ചത്. സംഭവം സഹോദരനായ 17കാരനോട് വിദ്യാര്‍ത്ഥി വിവരിച്ചുവെന്നും, പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം നടന്നുവെന്നും പൊലീസ് അറിയിക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനിടെ അലനെ മാറിനില്ക്കാന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുത്തേറ്റ് വീഴാനായത്. ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നും ഇതില്‍ രണ്ടുപേരെയാണ് ഇതുവരെ പൊലീസ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു. മുഖ്യ പ്രതിയെ തേടി അന്വേഷണസംഘം തിരച്ചില്‍ തുടരുകയാണ്.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala16 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala15 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala12 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala18 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala17 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം