കൊച്ചി: വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. ഈ ആശയത്തിന് ഊന്നല്‍ നല്‍കികൊണ്ട് സിവില്‍ സ്റ്റേഷന്‍ പരിസരവും ശുചീകരിക്കാന്‍ സന്നദ്ധനായി മുന്നോട്ടുവന്നിരിക്കുകയാണ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്.
അവധി ദിവസമായ രണ്ടാം ശനിയാഴ്ച കലക്ടറും ജീവനക്കാരും ഹാന്‍ഡ് ഗ്ലൗസ് ധരിച്ച് സിവില്‍ സ്‌റ്റേഷന്‍ പരിസരം ചപ്പും ചവറും മറ്റ് മാലിന്യങ്ങളും വൃത്തിയാക്കി. ക്ലീനിങ്ങിന് ഒടുവില്‍ ജൈവ- അജൈവ മാലിന്യങ്ങള്‍ പ്രത്യകമായി തരം തിരിച്ച് അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മ സേനക്ക് കൈമാറുന്നതിന് വേണ്ടി സൂക്ഷിച്ചു. ഇത്തരം പ്രവൃത്തികള്‍ കേരളത്തിലെ മറ്റ് ജില്ലകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്.