കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു. എറണാകുളം കോതമംഗലം സ്വദേശി 39 കാരനാണ് മരിച്ചത്.മുകളത്ത് രതീഷ് ഗോപാലനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇയാള്‍ക്ക് ഇന്നലെ വൈകീട്ടാണ് കൊവിഡ് സ്ഥിരീകരിച്ചത്.  ഈ വിവരം അറിഞ്ഞ ശേഷമായിരുന്നു മരണം. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

എറണാകുളത്ത് മാത്രം ഇന്നലെ 952 പേർക്കായിരുന്നു കോവിഡ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ ജില്ലയിലെ 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിരുന്നു.