kerala

എറണാകുളത്ത് മൂന്നര വയസുകാരനെ ക്രൂരമായി മര്‍ദിച്ച അധ്യാപികയെ കസ്റ്റഡിയിലെടുത്തു

By webdesk17

October 10, 2024

എറണാകുളത്ത് മൂന്നര വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപികയെ കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലെ സ്മാര്‍ട്ട് പ്ലേ സ്‌കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ദിവസമാണ് കേസിനെ ആസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥിയെ ചൂരല്‍ ഉപയോഗിച്ച് മര്‍ദിച്ചുവെന്നാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. വൈകുന്നേരം കുട്ടി വീട്ടിലെത്തി വസ്ത്രം മാറ്റുന്നതിനിടയിലാണ് ശരീരത്തില്‍ പാടുകള്‍ കാണുന്നത്. തുടര്‍ന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.