kerala

എറണാകുളത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്നു; നിരവധി വീടുകളില്‍ വെള്ളം കയറി

By webdesk18

November 10, 2025

എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. 1.35 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്. 40 വര്‍ഷം പഴക്കമുള്ള ടാങ്കില്‍ 1.5 കോടി ലിറ്റര്‍ വെള്ളമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് ടാങ്ക് തകര്‍ന്നത്. കൊച്ചി നഗരത്തിലും ഇടപ്പള്ളി,കലൂര്‍, തൃപ്പൂണിത്തുറ ഭാഗത്തും ജലവിതരണം തടസപ്പെടാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വീടുകളില്‍ മണ്ണും കല്ലുമെല്ലാം അടിഞ്ഞുകൂടിയിട്ടുണ്ട്. വെള്ളം ശക്തിയായി ഒഴുകിയെത്തിയതോടെ റോഡുകള്‍ തകര്‍ന്നതായാണ് വിവരം. തൊട്ടടുത്തുണ്ടായിരുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരുന്ന മരുന്നുകളും വെള്ളം കയറി നശിച്ചിട്ടുണ്ട്. വാഹനങ്ങളിലും വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളിലും വെള്ളം കയറി നശിച്ചിട്ടുണ്ട്. സ്ഥലത്ത് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയാണ്.