Connect with us

kerala

മുസ്‌ലിംലീഗ് പ്രവര്‍ത്തന ശൈലി ആര്‍ക്കും അനുകരണീയം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഇന്ത്യയിലെ മുസ്‌ലിംകളുടെ കാര്യത്തില്‍ പാകിസ്താന്‍ ഇടപെടേണ്ടതില്ലെന്നും ഹിന്ദുത്വ വര്‍ഗീയവാദികളെ നേരിടാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞ നേതാക്കന്മാരുടെ പിന്മാഗികളാണ് നാം. അനീതികള്‍ പെരുകുന്ന വര്‍ത്തമാനകാലത്ത് നീതിയുടെ രാഷ്ട്രീയക്കാരായ നാം നീതിനിഷേധിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കണമെന്നും സി.പി സൈതലവി പറഞ്ഞു.

Published

on

മലപ്പുറം: ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വര്‍ത്തമാന കാലത്ത് മുസ്്‌ലിംലീഗിന്റെ പ്രവര്‍ത്തന ശൈലി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും പാര്‍ട്ടി കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടതുണ്ടെന്നും മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുസ്്‌ലിംലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് കോക്കൂര്‍ അധ്യക്ഷനായി. മുസ്്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ ഏഴരപ്പതിറ്റാണ്ട് എന്ന വിഷയത്തില്‍ ചന്ദ്രിക മുന്‍ പത്രാധിപര്‍ സി.പി സൈതലവിയും ആധുനിക രാഷ്ട്രീയം; പ്രശ്‌നങ്ങള്‍, സമീപനങ്ങള്‍ എന്ന വിഷയത്തില്‍ കെ.എം ഷാജിയും സംസാരിച്ചു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ഡോ. സി.പി ബാവ ഹാജി, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ പ്രസംഗിച്ചു. ഉമ്മര്‍ അറക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സലീം കുരുവമ്പലം സ്വാഗതവും എം. അബ്ദുല്ലക്കുട്ടി നന്ദിയും പറഞ്ഞു. പി.കെ അബ്ദുറബ്ബ്, കെ.പി മുഹമ്മദ് കുട്ടി, അഡ്വ. എം റഹ്്മടുന്നവരുടെ കൂടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം ഷാജി
സമൂഹത്തില്‍ അപരവത്കരിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനും മുസ്‌ലിംലീഗുകാരനാവണമെന്ന് കെ.എം ഷാജി പറഞ്ഞു. ആധുനിക രാഷ്ട്രീയം; പ്രശ്‌നങ്ങള്‍ സമീപനങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിതരും സ്ത്രീകളും ഇനിയും ഏറെ മുന്നേറാനുണ്ട്. സമൂഹത്തിലെ മുഴുവനാളുകളെയും ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ കഴിയണമെന്നും ആത്മവിശ്വാസമുള്ള സമൂഹത്തിലേ ഉത്പാദന ക്ഷമതയുണ്ടാകൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ യുഗത്തില്‍ നാം സ്വീകരിക്കുന്ന ഓരോ സമീപനങ്ങളും വീക്ഷിക്കാന്‍ ലോകം മുഴുവന്‍ കണ്ണ് തുറന്നിരിക്കുന്നുണ്ട്. ഓരോ നിലപാടിലും സൂക്ഷ്മത വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി സൈതലവി
പ്രവാചകന്‍ പഠിപ്പിച്ച, ഖുര്‍ആന്‍ കാണിച്ച, മദീനയില്‍ നിന്നുള്ള രാഷ്ട്രീയത്തിന്റെ ഭാരതീയ പതിപ്പാണ് മുസ്്‌ലിംലീഗ് എന്ന് ചന്ദ്രിക മുന്‍ പത്രാധിപര്‍ സി.പി സൈതലവി. പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് മുസ്്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ ഏഴരപ്പതിറ്റാണ്ട് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ വിഭജനത്തിന്റെ പാപഭാരം ഏല്‍ക്കേണ്ടവരല്ല മുസ്്‌ലിംകള്‍. വിഭജനത്തിന് ശേഷം ഇന്ത്യയിലെ മുസ്‌ലിം അതീവ സങ്കീര്‍ണവും നിര്‍ണായകവുമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് മുസ്‌ലിംലീഗ് രൂപീകരിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിംകളുടെ കാര്യത്തില്‍ പാകിസ്താന്‍ ഇടപെടേണ്ടതില്ലെന്നും ഹിന്ദുത്വ വര്‍ഗീയവാദികളെ നേരിടാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞ നേതാക്കന്മാരുടെ പിന്മാഗികളാണ് നാം. അനീതികള്‍ പെരുകുന്ന വര്‍ത്തമാനകാലത്ത് നീതിയുടെ രാഷ്ട്രീയക്കാരായ നാം നീതിനിഷേധിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: അസമിനോടും തോറ്റ് കേരളം; ഗ്രൂപ്പിൽ നാലാം സ്ഥാനക്കാരായി മടക്കം

Published

on

ല​ഖ്നോ: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്റി20 ടൂ​ർ​ണ​മെ​ന്റ് തോ​ൽ​വി​യോ​ടെ അ​വ​സാ​നി​പ്പി​ച്ച് കേ​ര​ളം. അ​സം അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 19.4 ഓ​വ​റി​ൽ 101 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ അ​സം ഏ​ഴ് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യ​ത്തി​ലെ​ത്തി. അ​സ​മി​ന്റെ അ​വി​ന​വ് ചൗ​ധ​രി​യാ​ണ് പ്ലെ​യ‍ർ ഓ​ഫ് ദി ​മാ​ച്ച്. ഗ്രൂ​പ് എ-​യി​ൽ മൂ​ന്ന് ജ​യ​വും നാ​ല് തോ​ൽ​വി​യു​മാ​യി 12 പോ​യ​ന്റോ​ടെ നാ​ലാം സ്ഥാ​ന​ത്താ​യി കേ​ര​ളം. ഗ്രൂ​പ്പി​ൽ​നി​ന്ന് മും​ബൈ​യും ആ​ന്ധ്ര​യും സൂ​പ്പ​ർ ലീ​ഗി​ൽ ക​ട​ന്നി​ട്ടു​ണ്ട്.

ദേ​ശീ​യ ടീ​മി​നൊ​പ്പം ചേ​ർ​ന്ന സ​ഞ്ജു സാം​സ​ണി​ന്റെ അ​ഭാ​വ​ത്തി​ൽ അ​ഹ്മ​ദ് ഇ​മ്രാ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ര​ളം ഇ​റ​ങ്ങി​യ​ത്. ടോ​സ് നേ​ടി​യ അ​സം ഫീ​ൽ​ഡി​ങ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​മ്രാ​നും രോ​ഹ​ൻ കു​ന്നു​മ്മ​ലും ചേ​ർ​ന്നാ​ണ് വേ​ണ്ടി ഇ​ന്നി​ങ്സ് തു​റ​ന്ന​ത്. സ്കോ​ർ 18ൽ ​നി​ൽ​ക്കെ അ​ഞ്ച് റ​ൺ​സെ​ടു​ത്ത ഇ​മ്രാ​ൻ മ​ട​ങ്ങി.

രോ​ഹ​നും കൃ​ഷ്ണ​പ്ര​സാ​ദും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 21 റ​ൺ​സ് ചേ​ർ​ത്തു. എ​ന്നാ​ൽ, 14 റ​ൺ​സെ​ടു​ത്ത കൃ​ഷ്ണ​പ്ര​സാ​ദ് അ​വി​ന​വി​ന്റെ പ​ന്തി​ൽ പു​റ​ത്താ​യ​തോ​ടെ ബാ​റ്റി​ങ് ത​ക​ർ​ച്ച തു​ട​ങ്ങി. മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ 11ഉം ​സ​ൽ​മാ​ൻ നി​സാ​ർ ഏ​ഴും അ​ബ്ദു​ൾ ബാ​സി​ത് അ​ഞ്ചും റ​ൺ​സി​ൽ വീ​ണു. അ​ഖി​ൽ സ്ക​റി​യ മൂ​ന്നും ഷ​റ​ഫു​ദ്ദീ​ൻ 15ഉം ​റ​ൺ​സ് നേ​ടി. 23 റ​ൺ​സെ​ടു​ത്ത രോ​ഹ​നാ​ണ് ടോ​പ് സ്കോ​റ​ർ. അ​സ​മി​നു​വേ​ണ്ടി സാ​ദ​ക് ഹു​സൈ​ൻ നാ​ലും അ​ബ്ദു​ൽ അ​ജീ​ജ് ഖു​റൈ​ഷി, അ​വി​ന​വ് ചൌ​ധ​രി, മു​ഖ്താ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Continue Reading

kerala

UDF സ്ഥാനാർത്ഥിയുടെ മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

മുസ്‌ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്

Published

on

മലപ്പുറം: മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് പായിമ്പാടത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. യുഡിഎഫിനായി ജനവിധി തേടുന്ന സ്ഥാനാർത്ഥി വട്ടത്ത് ഹസീന(52) ഇന്നലെ രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്.

രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഹസീന കുഴഞ്ഞുവീഴുകയായിരുന്നു. മുസ്‌ലിം ലീഗ് നേതാവായ ഹസീന പായിമ്പാടം അങ്കണവാടിയിലെ അധ്യാപികയാണ്.

Continue Reading

kerala

ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

Published

on

തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.

Continue Reading

Trending