kerala

മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

By webdesk17

October 27, 2024

മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ബിജെപിക്ക് സമാനമായ സമീപനമാണ് സിപിഎമ്മിന്റേതെന്നും വൃത്തികെട്ട രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

സിപിഎമ്മാണ് പൊന്നാനിയില്‍ പിഡിപിയെ സ്വീകരിച്ചതെന്നും ബിജെപിയുമായി പലഘട്ടങ്ങളിലും അടുത്ത ബന്ധം പിണറായി വിജയന്റെ നയങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പിണറായി വിജയന്റെ പാര്‍ട്ടി ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയിരുന്നെന്നും മുസ്‌ലിംകള്‍ ഒരിക്കലും ജമാഅത്തെ ഇസ്ലാമിയെ ഭീകര സംഘടനയായി കാണുന്നില്ലെന്നും ഇ.ടി പറഞ്ഞു. സിപിഎമ്മിന്റെയും പിണറായിയുടെയും സോഫ്റ്റ് ലൈന്‍ മുസ്‌ലിം ലീഗിന് ആവശ്യമില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.