News

നിലനിൽപ്പിനായി പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

By webdesk13

October 08, 2023

പശ്ചിമേഷ്യ വീണ്ടും സഘർഷഭരിതമാകുന്ന വേദനാജനകമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. പിറന്ന മണ്ണിൽ സ്വൈര്യമായി ജീവിക്കണം എന്ന ഫലസ്തീനികളുടെ ഒരുപാട് കാലത്തെ മുറവിളി തികച്ചും ന്യായമാമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. അതിലേക്കാണ് കാലങ്ങളായി ഇസ്രായേൽ കടന്നുകയറുന്നത്, അത് അംഗീകരിക്കാൻ കഴിയില്ല.ലോക മുസ്ലിം സമൂഹത്തിന്റെ പുണ്യ ഗേഹമായ മസ്ജിദുൽ അഖ്സയിലേക്ക് ഇസ്രായേൽ കടന്നുകയറ്റം തുടർച്ചയായി നടന്നതാണ് ഇപ്പോഴത്തെ സംഘഷത്തിന് കാരണമെന്ന് മനസിലാക്കുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പോസ്റ്റിട്ടു.

മുൻകാലങ്ങളിലെല്ലാം ഇന്ത്യ ഫലസ്തീനൊപ്പമാണ് ഈ വിഷയത്തിൽ നിന്നിട്ടുള്ളത്. എന്നാൽ നരേന്ദ്ര മോദി സർക്കാർ ഇസ്രയേലിനൊപ്പമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.