Culture

ബല്‍റാമിനെതിരെയുള്ള ആക്രമണം: വിമര്‍ശനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍

By chandrika

January 10, 2018

ബല്‍റാമിനെതിരെ തൃത്താലയില്‍ നടന്ന സി.പി.എം ആക്രമണത്തില്‍ വിമര്‍ശനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വിടി.ബല്‍റാം എം.എല്‍.എയെ കയ്യേറ്റം ചെയ്യാനും അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനത്തെ ഇല്ലാതാക്കാനുമുള്ള സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ അത്യധികം അപലപനീയമാണെന്ന് ഇ.ടി പറഞ്ഞു. ബല്‍റാമിനെതിരെ നടക്കുന്ന അക്രമങ്ങളെ രാഷ്ട്രീയമായിതന്നെ പ്രതിരോധിക്കും. സി.പി.എം കാണിക്കുന്നത് അസഹിഷ്ണുതയാണ്. മുസ്ലീംലീഗിന്‍െയും കോണ്‍ഗ്രസിന്റേയും സമുന്നത നേതാക്കളെ വ്യക്തിഹത്യ ചെയ്യാന്‍ തങ്ങളുടെ നാവും മുഖപത്രവും ഭരണ സ്വാധീനവുമെല്ലാം ഉപയോഗപ്പെടുത്തുന്നവരാണ് സി.പി.എം. ബല്‍റാമിന്റെ വീക്ഷണത്തോട് കാണിക്കുന്ന അസഹിഷ്ണുത പരിഹാസ്യമാണെന്നും എം.പി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വിടി.ബല്‍റാം എം.എല്‍.എ യെ കയ്യേറ്റം ചെയ്യാനും അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനത്തെ ഇല്ലാതാക്കാനുമുള്ള സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ അത്യധികം അപലപനീയമാണ്. ബല്‍റാമിനെതിരെ നടക്കുന്ന അക്രമങ്ങളെ രാഷ്ട്രീയമായിതന്നെ പ്രതിരോധിക്കും. സി.പി.എം കാണിക്കുന്നത് അസഹിഷ്ണുതയാണ്. മുസ്ലീംലീഗിന്‍െയും കോണ്‍ഗ്രസിന്റേയും സമുന്നത നേതാക്കളെ വ്യക്തിയത്യ ചെയ്യാന്‍ തങ്ങളുടെ നാവും മുഖപത്രവും ഭരണ സ്വാധീനവുമെല്ലാം ഉപയോഗപ്പെടുത്തുന്നവരാണ് സി.പി.എം. ബല്‍റാമിന്റെ വീക്ഷണത്തോട് കാണിക്കുന്ന അസഹിഷ്ണുത പരിഹാസ്യമാണ്.