india

യെച്ചൂരി അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കം അപലപനീയം: ഇ.ടി

By ചന്ദ്രിക വെബ് ഡെസ്‌ക്‌

September 13, 2020

ഇ.ടി മുഹമ്മദ് ബഷീര്‍

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തികശാസ്ത്ര വിദഗ്ധ ജയന്തി ഘോഷ്, ഡല്‍ഹി സര്‍വ്വകലാശാല പ്രഫസര്‍ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയി എന്നിവരെ ഗൂഢാലോചനാ കുറ്റം ചുമത്തി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഡല്‍ഹി കലാപത്തിന് തുടക്കം കുറിച്ച് പ്രകോപനകരമായ പ്രസംഗം നടത്തിയ ബി.ജെ.പി. നേതാവ് കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ക്കെതിരെ ഒരു നടപടി പോലുമില്ല. പ്രകോപനപരവും വിദ്വേഷപരവുമായ പ്രസംഗങ്ങള്‍ നടത്തിയവരെ മഹത് വത്കരിക്കുകയാണ് ബി.ജെ.പി. സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയിലെ അസ്വാരസ്യങ്ങളെ പറ്റിയും അവിടത്തെ കൊലപാതകങ്ങളെ കുറിച്ചും കവര്‍ച്ചയെ സംബന്ധിച്ചും സഭയില്‍ നടന്നിട്ടുള്ള ചര്‍ച്ചയില്‍ ശക്തമായി ഞങ്ങള്‍ എതിര്‍ത്തിരുന്നു.