Football

ഹസാര്‍ഡിനും ഡി ബ്രൂയ്‌നെയ്ക്കും പരിക്ക്; ക്വാര്‍ട്ടര്‍ മത്സരം നഷ്ടമായേക്കും

By Test User

June 28, 2021

സെവിയ്യ: പോര്‍ച്ചുഗലിനെ ഒരു ഗോഴിന് കീഴടക്കി യൂറോകപ്പിന്റെ ക്വാര്‍ട്ടര്‍ മത്സരത്തിലെത്തിയെങ്കിലും സൂപ്പര്‍ താരങ്ങളുടെ പരുക്കില്‍ വലഞ്ഞു ബല്‍ജിയം. മത്സരത്തിനിടെ പരുക്കേറ്റ കെവിന്‍ ഡി ബ്രൂയ്‌നെ, ഏദന്‍ ഹസാഡ് എന്നിവര്‍ക്ക് ഇറ്റലിക്കെതിരെ വെള്ളിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ നഷ്ടമായേക്കും. ബല്‍ജിയത്തിന്റെ യൂറോ കിരീട മോഹങ്ങള്‍ക്കും ഇവരുടെ പരുക്കു കനത്ത തിരിച്ചടിയാണ്.

മത്സരത്തിന്റെ ആദ്യ പകുതിയിലേറ്റ പരിക്ക് കാര്യമാക്കാതെ രണ്ടാം പകുതിയില്‍ ഇറങ്ങിയ ഡി ബ്രൂയ്‌നെയ്ക്ക് രണ്ടാം പകുതിയില്‍ കൂടുതല്‍ സമയം മൈതാനത്ത് തുടരാന്‍ സാധിച്ചിരുന്നില്ല. പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ ജോവ പാലിഞ്ഞയുടെ പിന്നില്‍നിന്നുള്ള ടാക്കിളില്‍ ഉപ്പൂറ്റിക്കാണ് ഡി ബ്രൂയ്‌നെയ്ക്ക് പരിക്കേറ്റത്. കളിക്കിടെ പേശി വലിച്ചില്‍ അനുഭവപ്പെട്ട നായകന്‍ ഏദന്‍ ഹസാഡിനും മത്സരത്തിന്റെ 90 മിനുറ്റ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.