Connect with us

News

ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി

ഇന്നലെ രാത്രി മാത്രം ഗസ്സയില്‍ 100 ഫലസ്തീനികളെ ഞങ്ങള്‍ കൊലപ്പെടുത്തി. പക്ഷേ ലോകത്ത് ആരും അത് ശ്രദ്ധിക്കുന്നില്ല.

Published

on

ഗസ്സയില്‍ കൂട്ടക്കൊലകള്‍ സാധാരണ സംഭവമായെന്നും ലോകത്ത് ആരും അത് ശ്രദ്ധിക്കുന്നില്ലെന്നും വിവാദപരാമര്‍ശം നടത്തി ഇസ്രായേല്‍ എംപി സിപ്പി സ്‌കോട്ട്. ലൈവ് ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ഇസ്രായേല്‍ പാര്‍ലമെന്റ് അംഗത്തിന്റെ വിവാദപരാമര്‍ശം. സ്‌കോട്ടിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

”ഇന്നലെ രാത്രി മാത്രം ഗസ്സയില്‍ 100 ഫലസ്തീനികളെ ഞങ്ങള്‍ കൊലപ്പെടുത്തി. പക്ഷേ ലോകത്ത് ആരും അത് ശ്രദ്ധിക്കുന്നില്ല. എല്ലാവരും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടു. ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല”സ്‌കോട്ട് പറഞ്ഞു.

150 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഗസ്സയെ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള സൈനിക നീക്കമാണ് ഇസ്രാഈല്‍ നടത്തുന്നത്. വടക്കന്‍ ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്. അവശ്യമരുന്നുകളും ഭക്ഷ്യവസ്തുക്കളും ഗസ്സയിലേക്ക് കടത്തിവിടാതെ കടുത്ത ഉപരോധമാണ് ഇസ്രാഈല്‍ നടത്തുന്നത്.

kerala

മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ ഷഹബാസ് വെള്ളില, ഫോട്ടോഗ്രാഫര്‍ സഈദ് അന്‍വര്‍.കെ.ടി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മികച്ച റിപ്പോര്‍ട്ടറായി തെരഞ്ഞെടുത്ത ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടര്‍ ഷഹബാസ് വെള്ളില, ഫോട്ടോഗ്രാഫര്‍ സഈദ് അന്‍വര്‍.കെ.ടി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തിങ്കളാഴ്ച്ച യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഐക്യ സര്‍വകലാശാല യൂണിയന്റെ സമാപന പ്രഖ്യാപന സമ്മേളനത്തിലായിരുന്നു അവാര്‍ഡ് വിതരണം. സമ്മേളനം സിന്‍ഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി കെ അര്‍ഷാദ് സ്വാഗതം പറഞ്ഞു. യൂണിയന്‍ സെക്രട്ടറി സഫ്‌വാന്‍ പത്തില്‍ അധ്യക്ഷത വഹിച്ചു.

സിന്‍ഡിക്കേറ്റ് അംഗങ്ങളായ മധു രാമനാട്ടുകര, ടി. ജെ മാര്‍ട്ടിന്‍ സര്‍വകലാശാല ജീവനക്കാരുടെ സര്‍വീസ് സംഘടന നേതാക്കളായ ഹബീബ് തങ്ങള്‍, കെ.ഒ സ്വപ്‌ന സംസാരിച്ചു. യൂണിയന്‍ ജോയിന്‍ സെക്രട്ടറി അശ്വിന്‍ നാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലപ്പുറം ജില്ലാ പ്രതിനിധി പി കെ മുബശ്ശിര്‍ നന്ദി പറഞ്ഞു. വിവിധ മാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും ചഇന്റര്‍ സോണ്‍ കലോത്സവത്തിലെ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.

Continue Reading

News

ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന

അതേസമയം വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്നും ഇസ്രഈലിന്റെ വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഇറാന്‍ സൈന്യം വ്യക്തമാക്കി.

Published

on

യുഎസ് ഇറാനെതിരെ നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന. ഇസ്രാഈലിലെ മാധ്യമങ്ങളാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്നും ഇസ്രഈലിന്റെ വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഇറാന്‍ സൈന്യം വ്യക്തമാക്കി.

പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഒളിച്ചിരിക്കുന്നത് എവിടെ എന്നറിയാം. അദ്ദേഹം ഒരു ഈസി ടാര്‍ഗറ്റ് ആണ്. ഇറാന്‍ നിരുപാധികം കീഴടങ്ങണം- ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്നലെ ടെലിഫോണില്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനെതിരായ ഇസ്രാഈലിന്റെ ആക്രമണങ്ങളില്‍ അമേരിക്ക പങ്കുചേരുന്നില്ലെന്ന് വൈറ്റ് ഹൗസ് ഇന്നലെ അറിയിച്ചിരുന്നു.

Continue Reading

kerala

കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

Published

on

കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലെ ആരോപണ വിധേയരായ മൂന്ന് വനിതാ ജീവനക്കാര്‍ ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വന്നശേഷം തുടര്‍ നീക്കങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം .

Continue Reading

Trending