ഗസ്സയില്‍ കൂട്ടക്കൊലകള്‍ സാധാരണ സംഭവമായെന്നും ലോകത്ത് ആരും അത് ശ്രദ്ധിക്കുന്നില്ലെന്നും വിവാദപരാമര്‍ശം നടത്തി ഇസ്രായേല്‍ എംപി സിപ്പി സ്‌കോട്ട്. ലൈവ് ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ഇസ്രായേല്‍ പാര്‍ലമെന്റ് അംഗത്തിന്റെ വിവാദപരാമര്‍ശം. സ്‌കോട്ടിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
”ഇന്നലെ രാത്രി മാത്രം ഗസ്സയില്‍ 100 ഫലസ്തീനികളെ ഞങ്ങള്‍ കൊലപ്പെടുത്തി. പക്ഷേ ലോകത്ത് ആരും അത് ശ്രദ്ധിക്കുന്നില്ല. എല്ലാവരും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടു. ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല”സ്‌കോട്ട് പറഞ്ഞു.
150 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഗസ്സയെ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള സൈനിക നീക്കമാണ് ഇസ്രാഈല്‍ നടത്തുന്നത്. വടക്കന്‍ ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്. അവശ്യമരുന്നുകളും ഭക്ഷ്യവസ്തുക്കളും ഗസ്സയിലേക്ക് കടത്തിവിടാതെ കടുത്ത ഉപരോധമാണ് ഇസ്രാഈല്‍ നടത്തുന്നത്.