Art

കുപ്പിവള പൊട്ടി കയ്യില്‍ തുളച്ചു കയറിയിട്ടും പതറാതെ ഇശല്‍ പൂര്‍ത്തിയാക്കി മിന്‍ഹ

By webdesk14

January 07, 2024

കുപ്പിവള പൊട്ടി കൈത്തണ്ടയില്‍ തുളഞ്ഞു കയറി രക്തം കിനിഞ്ഞിട്ടം ഇശലില്‍ ഇടറാതെ പാട്ടു പൂര്‍ത്തിയാക്കി മിന്‍ഹ ഫാത്തിമ. വയനാട് പിണങ്ങോട് ഡബ്ല്യൂ.എച്ച്. എസ്.എസിലെ ഒപ്പന സംഘത്തിലെ പ്രധാന ഗായികയാണ് മിന്‍ഹ. ഒപ്പന കളിക്കുന്നവര്‍ക്കൊപ്പം തന്നെ പാട്ടു സംഘം കൈ കൊട്ടി പാടണം.

കളിക്കാരുടെ താളവും മുറുക്കവും ഗായകരുടെ പാട്ടിനനുസരിച്ചാണ്. ഇത്തരത്തില്‍ പിണങ്ങോട് ടീമിന്റെ ഒപ്പന അവസാനത്തിലേക്ക് കടക്കുന്നതിനിടെയാണ് കുപ്പിവള പൊട്ടി മിന്‍ഹയുടെ കൈയില്‍ തുളച്ചു കയറിയത്. ചോര പൊടിഞ്ഞിട്ടും അടുത്ത് നിന്ന സഹഗായികമാര്‍ പോലും ഇക്കാരൃം അറിഞ്ഞില്ല. വേദന കടിച്ചമര്‍ത്തിയാണ് പാട്ടു പൂര്‍ത്തിയാക്കിയത്.

മത്സരം കഴിഞ്ഞ ശേഷം ആരോഗ്യ പ്രവര്‍ത്തകരെത്തിയാണ് കൈയില്‍ നിന്ന് കുപ്പിവള കഷണം നീക്കിയത്. മത്സരം തുടങ്ങി അല്‍പ സമയത്തിനിടെ ടീമംഗങ്ങളില്‍ ഒരാളുടെ കമ്മല്‍ പ്ലാറ്റ്‌ഫോമിലോക്ക് പൊട്ടി വീണിര?ുന്നു. ചുവടുവെക്കുന്നത് ഈ പൊട്ടിവീണ കമ്മലിലേക്കാണെങ്കില്‍ പരിക്ക് ഉറപ്പ്. ആശങ്കയോടെയാണ് സദസ് ആദ്യാവസാനം ഇത് കണ്ടിരുന്നത്.