india

പുറത്താക്കൽ നടപടി: മഹുവ മൊയ്ത്ര സുപ്രീം കോടതിയിൽ

By webdesk14

December 11, 2023

ചോദ്യക്കോഴ ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. ലോക്‌സഭയില്‍ നിന്ന് തന്നെ പുറത്താക്കിയ തീരുമാനം നിയമവിരുദ്ധമാണെന്നും മഹുവ ഹര്‍ജിയില്‍ പറഞ്ഞു.

തന്നെ പുറത്താക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേള്‍ക്കാതെ നടപടിയെടുത്തത് ഭരണഘടന ലംഘനമാണെന്നും മഹുവ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ”തെളിവില്ലാതെ തനിക്കെതിരെ നടപടി എടുത്തുവെന്നാരോപിച്ച് എത്തിക്സ് കമ്മിറ്റിയെ മഹുവ മൊയ്ത്ര വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷത്തെ ഒതുക്കാനുള്ള ആയുധമായി എത്തിക്സ് കമ്മിറ്റി മാറുകയാണെന്നും മഹുവ ആരോപിച്ചു. എത്തിക്സ് കമ്മിറ്റിയും റിപ്പോര്‍ട്ടും എല്ലാ നിയമങ്ങളും ലംഘിച്ചതായും” അവര്‍ ആരോപിച്ചു.