kerala

കൈക്കൂലി കേസില്‍ മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് 10 വര്‍ഷം തടവും പിഴയും

By webdesk18

October 14, 2025

തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ കേസില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സി. ശിശുപാലന് 10 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ്.

ബീമാപള്ളി വാര്‍ഡില്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തിയുടെ ബില്‍ മാറി നല്‍കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശിശുപാലന്‍ 2017-18ല്‍ വിജിലന്‍സ് പിടിയിലായത്.

പരാതിക്കാരനായ കരാറുകാരന്‍ 4.22 ലക്ഷം രൂപയുടെ ഇന്റര്‍ലോക്ക് പണിയാണ് നിര്‍വഹിച്ചത്. ബില്‍ പാസാക്കാന്‍ ശിശുപാലന്‍ 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് അന്വേഷണം തെളിയിച്ചു. ആദ്യം 5,000 രൂപ വാങ്ങിയ ശേഷം ബാക്കി 10,000 രൂപ സ്വീകരിക്കുമ്പോഴാണ് ശിശുപാലനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.